ഹോളിവുഡ് ചിത്രങ്ങളുടെ നിര്‍മാണത്തിന് റിലയന്‍സ് ഒരുങ്ങുന്നു
മുംബൈ: ആഡ്‌ലാബ്‌സിലൂടെ ഇന്ത്യന്‍ സിനിമാ വ്യവസായം കൈപ്പിടിയിലൊതുക്കാനിറങ്ങിയ അനില്‍ അംബാനി ഹോളിവുഡിലേക്കും നോട്ടമെറിയുന്നു.
മറ്റു വ്യവസായങ്ങള്‍ക്കു പുറമെ ആര്‍ബിഇ (റിലയന്‍സ് ബിഗ് എന്റര്‍ടൈന്‍മെന്റ്) എന്ന കമ്പനിയിലൂടെ ലോകത്തിലെ പ്രമുഖ നഗരങ്ങളില്‍ തിയറ്റര്‍ ശൃംഖലയും സിനിമകള്‍ വിതരണത്തിനെടുക്കുന്ന പദ്ധതിയും റിലയന്‍സ് നടപ്പാക്കി കൊണ്ടിരിയ്‌ക്കുകയാണ്.
ഇതിനിടെയാണ് ഹോളിവുഡ് സിനിമകളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ കൂടി റിലയന്‍സ് പദ്ധതികളാവിഷ്‌ക്കരിയ്‌ക്കുന്നത്. ഇതിനായി ലോകത്തെ മികച്ച ചലച്ചിത്ര നിര്‍മാതാക്കളുമായി കൈകോര്‍ക്കാന്‍ റിലയന്‍സ് തീരുമാനമെടുത്തു കഴിഞ്ഞു.
ഹോളിവുഡിലെ മുന്‍നിര താരങ്ങളായ ടോം ക്രൂസ്, നിക്കോളാസ് കെയ്‌ജ്, ടോം ഹാങ്ക്‌സ്, ജോര്‍ജ് ക്ലൂണി, ജിം ക്യാരി തുടങ്ങിയവരുടെ ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ സഹകരിയ്‌ക്കും. 2009ല്‍ പത്തോളം ഹോളിവുഡ് ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications