Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുസ്ഥലം വൃത്തികേടാക്കിയാല്‍ പിഴ

ചെന്നൈ: തെരുവില്‍ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്യുന്ന ശീലമുള്ളവര്‍ സൂക്ഷിക്കുക. ചെന്നൈ നഗരത്തിലിറങ്ങി റോഡില്‍ തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്‌താല്‍ ഒരു പക്ഷേ നിങ്ങളുടെ കീശ കാലിയാകും.

നഗരശുചിത്വവല്‍ക്കരണത്തിന്റെ ഭാഗമായി റോഡില്‍ തുപ്പുന്നതിനും മൂത്രമൊഴിക്കുന്നതിനും പിഴയിടാന്‍ അധികൃതര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതിനുള്ള നിയമം ചെന്നൈ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കിയിട്ടുണ്ട്‌. ജൂണ്‍ ഒന്നുമുതലാണ്‌ ഇത്‌ പ്രാബല്യത്തില്‍ വരുക

റോഡില്‍ തുപ്പുകയും മൂത്രമൊഴിയ്‌ക്കുകയും ചെയ്‌ത്‌ പിടിക്കപ്പെട്ടാല്‍ അമ്പത്‌ രൂപയാണ്‌ പിഴ നല്‍കേണ്ടത്‌. വഴിയരികില്‍ ചപ്പുചവറുകള്‍ കൊണ്ടിടുന്നവരാകട്ടെ പിഴയായി നൂറു രൂപ നല്‍കേണ്ടിവരും. പൊതുസ്ഥലത്ത്‌ ചപ്പുചവറുകള്‍ കൂട്ടിയിട്ട്‌ കത്തിക്കുന്നവര്‍ 500രൂപയും നല്‍കണം, മറ്റു പലരീതിയിലും പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ ആയിരം രൂപ വരെ പിഴ നല്‍കേണ്ടിവരും.

ഒപ്പം പൊതുസ്ഥലത്ത്‌ കുളിയ്‌ക്കു മൃഗങ്ങളെ തീറ്റിയ്‌ക്കുക വാഹനങ്ങള്‍ കഴുകുക തുടങ്ങിയവ ചെയ്യുന്നതിനും നിരോധനമുണ്ട്‌. നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുക നഗരം സുന്ദരമായി സൂക്ഷിക്കു എന്നീ ലക്ഷ്യങ്ങളൊടെയാണ്‌ ഇത്തരത്തിലൊരു നടപടി കൈക്കൊള്ളുന്നതെന്ന്‌ മേയര്‍ എം സുബ്രഹ്മണ്യന്‍ പറഞ്ഞു.

നിര്‍മ്മാണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന്‌ നഗരത്തില്‍ മിക്കയിടത്തും കെട്ടിടസാമഗ്രിഗളുടെയും മറ്റും അവശിഷ്ടങ്ങള്‍ നിറഞ്ഞിരിക്കുകയാണ്‌. ഇത്‌ അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശുചിത്വവല്‍ക്കരണ പദ്ധതിയെ വിജയമാക്കുന്നതിനായി തിയേറ്ററുകളില്‍ സ്ലൈഡ്‌ ഷോകള്‍ നടത്തുന്നതിനൊപ്പം പൊതുസ്ഥലങ്ങളില്‍ ബാനറുകള്‍ സ്ഥാപിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+