Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയവും സെക്‌സും കൊലപാതകകാരണങ്ങള്‍

ദില്ലി: പ്രണയം, ലൈംഗികത എന്നിവയാണ്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നഗരപ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്ക്‌ കാരണമാകുന്നതെന്ന്‌ റിപ്പോര്‍ട്ട്‌. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌‌സ്‌ ബ്യൂറോ ക്രോഡീകരിച്ച കണക്കുകളില്‍ നിന്നാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്‌.

2006ല്‍ രാജ്യത്ത്‌ നടന്ന കൊലപാതകങ്ങളില്‍ മിക്കതിനും കാരണമായത്‌ പ്രണയമോ ലൈംഗികപരമായ പരമായ പ്രശ്നങ്ങളോ ആണ്‌. വ്യക്തിപരമായ ശത്രുത, പ്രണയം ലൈംഗികത എന്നിവയാണ്‌ കൊലപാതകകാരണങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പഞ്ചാബ്‌, ദില്ലി, ഗുജറാത്ത്‌, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ പ്രണയം, ലൈംഗിക താല്‍പര്യങ്ങള്‍ എന്നിവയെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്‌. ഇന്ത്യയിലൊട്ടാകെ നടന്ന കൊലപാതകങ്ങളില്‍ പത്തുശതമാനം കൊലകള്‍ക്കും കാരണമായത്‌ വ്യക്തിപരമായ ശത്രുതയാണ്‌.

വസ്‌തുസംബന്ധമായ തര്‍ക്കങ്ങളെത്തുടര്‍ന്ന്‌ എട്ടുശതമാനം പേര്‍ക്കും പ്രണയവും ലൈംഗികതയും സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ 7ശതമാനം പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ബ്യൂറോയുടെ റിപ്പോര്‍ട്ട്‌ പ്രകാരം 64ശതമാനം കൊലപാതകങ്ങള്‍ മറ്റു പല പ്രശ്‌നങ്ങളെത്തുടര്ന്ന് ഉണ്ടായതാണ്‌.

പ്രണയം ലൈംഗിക എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത്‌ നാഗരിക മേഖലകളിലാണ്‌. എന്നാല്‍ അധികം നഗരവല്‍ക്കരിക്കപ്പെടാത്ത ബീഹാര്‍, അസം, ചത്തീസ്‌ഗഡ്‌, ഒറീസ എന്നിവിടങ്ങളില്‍ സ്വത്തുതര്‍ക്കങ്ങളുടെ പേരിലും വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരിലുമാണ്‌ കൊലപാതകങ്ങള്‍ കൂടുതലായും നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്‌നാട്‌, ഗോവ, സിക്കിം, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ പത്തുശതമാനത്തിലധികം കൊലപാതകങ്ങള്‍ക്കും കാരണമയത്‌ പ്രണയം, ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്‌.

ഉത്തരാഞ്ചല്‍, രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ 4ശതമാനം പേരും, അസം, ജമ്മു കാശ്‌മീര്‍ എന്നിവിടങ്ങളില്‍ 2ശതമാനം പേരും പശ്ചിമ ബംഗാള്‍, കേരളം, മേഘാലയ എന്നിവിടങ്ങളില്‍ 1ശതമാനം പേരും പ്രണയം, ലൈംഗികത എന്നവയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ കൊല്ലപ്പെട്ടിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+