പരാതിക്കാരിയെ പീഡിപ്പിച്ച ആറ്റിങ്ങല്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയ യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.
ഈ മാസം 16ന് വാടകയ്‌ക്കു നല്‌കിയ വീട്ടിലെ ടെലിവിഷന്‍ മോഷണം പോയ സംഭവത്തില്‍ പരാതിയുമായെത്തിയ 31കാരിയെ ആറ്റിങ്ങല്‍ എസ്‌ഐ വിജയന്‍ പീഡിപ്പിച്ചുവെന്നാണ് ആരോപണം.
പരാതിയുമായെത്തിയ തന്നെ എസ്‌ഐ ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് നല്കിയ പരാതിയിലുള്ളത്.
കേസ് പരിഗണിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്‌പി അശോക് കുമാറാണ് വിജയനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.












Click it and Unblock the Notifications