വിമാനയാത്രാ വിവാദം: പി.ജെ ജോസഫിന് ജാമ്യം
ചെന്നൈ: വിമാനയാത്രയ്‌ക്കിടെ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ മുന്‍ മന്ത്രി പി.ജെ ജോസഫിന് ചെന്നൈ ആലന്തൂര്‍ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
കേസില്‍ ജൂണ്‍ രണ്ടിന് വാദം കേള്‍ക്കും. നേരത്തെ ജോസഫ് 98 പേജുള്ള കുറ്റപത്രം കൈപ്പറ്റിയിരുന്നു. ഇരുപത്തിരണ്ടോളം സാക്ഷികളുടെ മൊഴികള്‍ കുറ്റപ്പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 25ന് ചെന്നൈ എയര്‍പോര്‍ട്ട് പോലീസ് ആണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. കുറ്റപത്രം കൈപ്പറ്റാന്‍ ഏപ്രില്‍ 29ന് ഹാജരാകാന്‍ കോടതി ജോസഫിന് നിര്‍ദ്ദേശം നല്‌കിയിരുന്നു.
എന്നാല്‍ ആരോഗ്യ പ്രശ്‌നം, ജോലിത്തിരക്ക് എന്നിവ പരിഗണിച്ച് കുറ്റപത്രം കൈപ്പറ്റാന്‍ ഒരു മാസത്തെ സാവകാശം അനുവദിയ്‌ക്കണമെന്ന ജോസഫിന്റെ അപേക്ഷ കോടതി സ്വീകരിയ്‌ക്കുകയായിരുന്നു. അഡ്വ. ആന്റണി രാജുവാണ് ജോസഫിനു വേണ്ടി കോടതിയില്‍ ഹാജരയാത്.
2006 ഒക്ടോബര്‍ മൂന്നിന് ചെന്നൈ സ്വദേശിനിയായ ലക്ഷ്‌മി ഗോപകുമാര്‍ ചെന്നൈ വിമാനത്താവള പോലീസ് സ്‌റ്റേഷനില്‍ നല്‌കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം ആലന്തൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
2006 ഓഗസ്‌റ്റ് മൂന്ന് ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ മുന്‍ സീറ്റിലിരുന്ന ലക്ഷ്‌മി ഗോപകുമാറിനോട് ജോസഫ് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications