പൊലീസ് ആക്ട് ഭേദഗതി ചെയ്യും: കോടിയേരി
തിരുവനന്തപുരം: കേരള പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. ഇതിന്റെ കരട് രൂപം കയ്യാറാക്കി നിയമവകുപ്പിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് വിആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മിറ്റിയുടെ ഇക്കാര്യത്തില്‍ തേടിയിട്ടുണ്ട്. പൊലീസില്‍ ഘടനാപരമായ മാറ്റം വരുത്തും. വനിതകളെ എസ്‌ഐമാരായി നേരിട്ട് നിയമിയ്‌ക്കും.
കേരളത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വനിതകളാണുള്ളത്. ഇത് കണക്കിലെടുത്തുകൊണ്ടുള്ള പരിഗണന സ്‌ത്രീകള്‍ക്ക് നല്‍കും. എല്ലാമേഖലകളിലും സ്‌ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്നാണ് സര്‍ക്കാറിന്റെ താല്‍പര്യം- മന്ത്രി പറഞ്ഞു
പൊലീസ് കോണ്‍സ്‌റ്റബിള്‍ റിക്രൂട്ട്‌മെന്റിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്‌ടുവാക്കിയതും പൊലീസിന്റെ പരിശീലനരീതികളിലും കാര്യമായ മാറ്റമുണ്ടാക്കിയതും ഇടതുസര്‍ക്കാറിന്റെ കാലത്താണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
പൊലീസ് സ്റ്റേഷനിലെ പാറാവുകാര്‍ക്ക് റിവോള്‍വര്‍ നല്‍കും. 17 പൊലീസ് സ്റ്റേഷനുകളില്‍ക്കൂടി എട്ടുമണിക്കൂര്‍ ജോലിസമയം നടപ്പാക്കും. 15കൊല്ലം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ കോണ്‍സ്‌റ്റബിള്‍മാരെ ഹെഡ് കോണ്‍സ്‌റ്റബിള്‍മാരായും 23കൊല്ലം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ ഹെഡ് കോണ്‍സ്‌റ്റബിള്‍മാരെ അസിസ്‌റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായും നിയമിയ്‌ക്കും.
ആംഡ് റെജിമെന്റിന്റെയും ലോക്കല്‍ പൊലീസിന്റെയും പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ നിയോഗിച്ചിട്ടുണ്ട്- കോടിയേരി വ്യക്തമാക്കി.












Click it and Unblock the Notifications