ബ്രദര്‍ തങ്കുവിന്റെ ധ്യാനകേന്ദ്രത്തില്‍ റെയ്‌ഡ്
കോട്ടയം: ബ്രദര്‍ തങ്കുവിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന സ്വര്‍ഗീയ വിരുന്ന് എന്ന ധ്യാനകേന്ദ്രത്തില്‍ പൊലീസ് റെയ്‌ഡ് നടത്തി.
രാവിലെ എട്ടരയോടെ ഡിവൈഎസ്‌പി പികെ മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്. തങ്കു വിന്റെ വീട്ടിലും ധ്യാനകേന്ദ്രത്തിലും ഒരേസമയം റെയ്‌ഡ് നടത്താനായിരന്നു പൊലീസ് നിശ്ചയിച്ചിരുന്നതെങ്കിലും വീടിന്റെ താക്കോല്‍ കിട്ടാത്തതിനാല്‍ പൊലീസിന് അകത്ത് കയറാനായില്ല.
കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സുതാര്യമാണോ എന്നത് സംബന്ധിച്ചാണ് പ്രധാനമായും പരിശോധന നടത്തിയത്. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ലഭ്യമാണോയെന്നും ഓഫീസ് പ്രവര്‍ത്തനം എങ്ങനെയാണെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇയാളുടെ അവിഹിത സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്‌ഡ് നടത്തിയത്.
സ്വര്‍ഗീയ വിരുന്ന് ധ്യാനകേന്ദ്രം അടപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള ചില സംഘടനകള്‍ കഴിഞ്ഞ ദിവസം ഇവിടേയ്‌ക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications