സന്തോഷ് മാധവനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്‌തു
കൊച്ചി: ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായി പൊലീസ് കസ്റ്റഡിയിലായിരുന്ന സന്തോഷ് മാധവനെ ജൂണ്‍ 6വരെ സബ് ജയിലില്‍ പാര്‍പ്പിയ്‌ക്കാന്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
മെയ് 28ന് ഇയാളെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടാംഘട്ട ചോദ്യംചെയ്യലിന് ശേഷം വെള്ളിയാഴ്‌ച സന്തോഷിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
സന്തോഷ് മാധവനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി നല്‍കിയിരിക്കുന്ന സെറാഫിന്‍ എഡ്വിന്‍ ഞായറാവ്‌ച കൊച്ചയിലെത്തും.
പരാതി തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ഇവര്‍ പൊലീസിന് കൈമാറും. സൈഫുദ്ദീന്‍ അലിക്കണ്ണ് നല്‍കിയെന്ന് പറയുന്ന വണ്ടിച്ചെക്കും ഇവര്‍ ഹാജരാക്കിയേയ്‌ക്കും.
തന്റെ പക്കല്‍നിന്നും 42ലക്ഷം രൂപ വാങ്ങിയശേഷമാണ് സന്തോഷ് മുങ്ങിയതെന്നാണ് ഇവര്‍ നല്‍കിയ പരാതിയിലുള്ളത്. എന്നാല്‍ ഇത്രയും തുക താന്‍ വാങ്ങിയിട്ടില്ലെന്നാണ് സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
42ലക്ഷം രൂപ നല്‍കിയതിന് തളിവ് ഹാജരാക്കാന്‍ സെറാഫിന് കഴിഞ്ഞാല്‍ മാത്രമേ ഇതുസംബന്ധിച്ച അന്വേഷണം മുന്നോട്ടുപോവുകയുള്ളു എന്നാണ് സൂചന.
വഞ്ചനക്കുറ്റവും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കുന്ന പൊലീസ് സംഘം ആദായ നികുതി വിഭാഗത്തിനും എന്‍ഫോഴ്‌സ് മെന്റിനും ബന്ധപ്പെട്ട രേഖകള്‍ കൈമാറിയിട്ടുണ്ട്. ഇതില്‍ സന്തോഷിന്റെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിവരമുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications