മന്ത്രി സുധാകരന്റെ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്
തിരുവനന്തപുരം: മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും സാസ്‌കാരിക നായകരെയും അധിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ദേവസ്വം മന്ത്രി ജി സുധാകരന്റെ എല്ലാ ഔദ്യോഗിക പരിപാടികളും ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു.
പ്രസ്‌താവനകള്‍ പിന്‍വലിച്ച് സുധാകരന്‍ മാപ്പു പറയുന്നതുവരെ ബഹിഷ്‌കരണം തുടരും. വെള്ളിയാഴ്‌ച ചേര്‍ന്ന അവെയ്‌ലബിള്‍ യുഡിഎപ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ടുവര്‍ഷമായി സുധാകരന്‍ രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണെന്ന് തങ്കച്ചന്‍ ആരോപിച്ചു.
ഏറ്റവുമൊടുവില്‍ കേന്ദ്രമന്ത്രി എ.കെ ആന്റണിയെയും എന്‍എസ്‌എസ് നേതാക്കളെയുമാണ് സുധാകരന്‍ അധിക്ഷേപിച്ചത്. ആന്റണിയ്‌ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ അടുത്തിടെ സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റാരും പറയുമെന്ന് തോന്നുന്നില്ല.
സുധാകരന്റെ രീതികളെക്കുറിച്ച് മുഖ്യമന്ത്രിയോടും പാര്‍ട്ടി നേതാക്കളോടും പരാതി പറഞ്ഞിട്ടും ആരും അദ്ദേഹത്തെ നിയന്ത്രിക്കുന്നില്ല. സുധാകരന്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുകയോ പ്രസ്‌താവന പിന്‍വലിയ്‌ക്കുകയോ ചെയ്യുംവരെ എംഎല്‍എമാരുള്‍പ്പെടെയുള്ള നേതാക്കള്‍ ബഹിഷ്‌കരണം തുടരും. സുധാകരന് അതേഭാഷയില്‍ മറുപടി നല്‍കാന്‍ യുഡിഎഫിന്റെ സംസ്‌കാരം അനുവദിക്കുന്നില്ല- തങ്കച്ചന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications