Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ്‌ നടി സൈനികരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് ആരോപണം

Tania Zaettaസിഡ്‌നി: ബോളിവുഡ്‌ നടി ടാനിയ സെയ്‌റ്റയുമായി ബന്ധപ്പെട്ട്‌ ലൈംഗികപവാദം പ്രചരിപ്പിയ്‌ക്കാനിടയായ സംഭവത്തില്‍ ആസ്‌ട്രേലിയന്‍ സൈന്യം മാപ്പു പറഞ്ഞു.

ഈ വര്‍ഷം പുറത്തിറങ്ങിയ സുനില്‍ ഷെട്ടി നായകനായ മിസ്റ്റര്‍ വൈറ്റ്‌ മിസ്റ്റര്‍ ബ്ലാക്‌, സലാം നമസ്‌തെ, ബണ്ടി ഓര്‍ ബബ്ലി തുടങ്ങിയ ബോളിവുഡ്‌ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ടാനിയ ലൈംഗികപവാദം തന്റെ കരിയര്‍ അപകടത്തിലാക്കിയെന്ന്‌ പരാതിപ്പെട്ടിട്ടുണ്ട്‌‌.

സംഭവവുമായി ബന്ധപ്പെട്ട്‌ ടാനിയ നിയമ നടപടിയ്‌ക്കൊരുങ്ങുന്നതിനിടെയാണ്‌ ആസ്‌ട്രേലിയന്‍ സൈന്യം മാപ്പപേക്ഷിച്ചിട്ടുള്ളത്‌.

അഫ്‌ഗാനിസ്ഥാനില്‍ സേവനമനുഷ്‌ഠിയ്‌ക്കുന്ന ആസ്‌ട്രേലിയന്‍ സൈനികരുടെ മനോവീര്യമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം അവരുടെ താവളത്തില്‍ പര്യടനം നടത്തിയ നടി അവിടെവച്ച്‌ സൈനികരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ്‌ പ്രചരിച്ചത്‌.

ആസ്‌ട്രേലിയന്‍ മന്ത്രിസഭയ്‌ക്കായി സൈനിക നേതൃത്വം തയ്യാറാക്കുന്ന 'ചൂടന്‍ സംഭവങ്ങള്‍ സംഭന്ധിച്ച രേഖ' എന്ന റിപ്പോര്‍ട്ടിലാണ്‌ നടിയെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങളുള്ളത്‌. ഈ റിപ്പോര്‍ട്ടില്‍ അപവാദങ്ങള്‍ക്കു പുറമെ നടിയുടെ പേരും വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്‌. രേഖ ചോര്‍ന്നതെങ്ങനെയെന്ന്‌ വ്യക്തമായിട്ടില്ല.

വിവാദവുമായി ബന്ധപ്പെട്ട്‌ പ്രതിരോധ വകുപ്പ്‌ മൂന്ന്‌ വ്യത്യസ്‌ത അന്വേഷണങ്ങള്‍ നടത്തുന്നുണ്ടെന്ന്‌ പ്രധാനമന്ത്രി കെവിന്‍ റാഡ്‌ അറിയിച്ചു.

സൈനിക താവളത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ഇതു സംബന്ധിച്ച രേഖ കൈകാര്യം ചെയ്‌ത രീതിയെക്കുറിച്ചുമാണ്‌ പ്രധാനപ്പെട്ട അന്വേഷണങ്ങള്‍. കൂടാതെ ടാനിയ സേനാംഗങ്ങളുമായി ലൈംഗിക ബന്ധത്തില്‍പ്പെടുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമെന്ന പേരില്‍ പ്രചരിയ്‌ക്കുന്ന ഇമെയിലുകളെക്കുറിച്ചും അന്വേഷിയ്‌ക്കും.

ഇതിനിടെ രേഖയിലുള്ള സംഭവങ്ങള്‍ നടി നിഷേധിച്ചിട്ടുണ്ട്‌. ആസ്‌ട്രേലിയന്‍ സ്വദേശിയായ ടാനിയ ലണ്ടനിലാണ്‌ താമസം.

സിനിമയ്‌ക്കു പുറമെ ഒട്ടേറെ ജനപ്രിയ ടിവി പരിപാടികളുടെ അവതാകരക കൂടിയാണ്‌ ടാനിയ സെയ്‌റ്റ. ആക്ഷന്‍ ചാനലില്‍ പ്രക്ഷേപണം ചെയ്‌തിരുന്ന 'ഹു ഡെയേര്‍സ്‌ വിന്‍സ്‌' എന്ന പരിപാടിയിലെ അവതാകരയുടെ വേഷം ടാനിയ്‌ക്ക്‌ വന്‍ പ്രശസ്‌തി നേടിക്കൊടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+