വ്യത്യസ്‌തമാമൊരു പരീക്ഷ; പലരും തിരിച്ചറിഞ്ഞില്ല
ലണ്ടന്‍: ചോദ്യക്കടലാസിനൊപ്പം ഉത്തരങ്ങളും നല്‍കി നടത്തുന്ന ഒരു പരീക്ഷ ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്‌നമായിരിക്കും. എന്നാല്‍ ലോകത്തെവിടെയെങ്കിലും ഇത്തരത്തില്‍ പരീക്ഷ നടത്താറുണ്ടോ?. ഇല്ലെന്നല്ലേ നമ്മുടെ അറിവ്?
എന്നാല്‍ ഈയിടെ ബ്രിട്ടനിലെ പ്രശസ്‌തമായ ഓക്‌സ്‌ഫഡ് സര്‍വ്വകലാശാലയില്‍ ഇങ്ങനെയൊരു പരീക്ഷ നടന്നു. ചോദ്യപ്പേപ്പറിന്റെ പിന്‍ഭാഗത്ത് ഉത്തരങ്ങളെല്ലാം അച്ചടിച്ചുനല്‍കിയായിരുന്നു പരീക്ഷ നടത്തിയത്.
കഴിഞ്ഞയാഴ്‌ച നടന്ന ജിസിഎസ് മ്യൂസിക് പരീക്ഷയ്‌ക്കിരുന്ന 12,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തിലൊരു പരീക്ഷ എഴുതാനുള്ള ഭാഗ്യം ലഭിച്ചത്. അച്ചടിയില്‍ വന്ന പിശകുകാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പരീക്ഷാബോര്‍ഡ്‌് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.
എന്നാല്‍ പന്ത്രണ്ടായിരം വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ഈ അപൂര്‍വ്വാവസരം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇവരില്‍ പലരും ചോദ്യപ്പേപ്പറിന് പിന്നില്‍ ഉത്തരങ്ങള്‍ അച്ചടിച്ച കാര്യം അറിഞ്ഞിരുന്നില്ലത്രേ.
പരീക്ഷയില്‍ അഞ്ചുശതമാനം മാര്‍ക്കിനേ മാത്രമേ ഇത് ബാധിയ്‌ക്കുകയുള്ള അതുകൊണ്ട് വീണ്ടും നടത്താന്‍ സാധ്യതയില്ലെന്നാണ് സൂചന.












Click it and Unblock the Notifications