ഓണ്‍ലൈബ്രറി പദ്ധതി മൈക്രോസോഫ്‌റ്റ് ഉപേക്ഷിയ്‌ക്കുന്നു
സാന്‍ഫ്രാന്‍സിസ്കോ: ഓണ്‍ലൈന്‍ ലൈബ്രറി എന്ന ബൃഹദ് പദ്ധതി ഉപേക്ഷിയ്‌ക്കാന്‍ സോഫ്‌റ്റ് വെയര്‍ ഭീമന്‍ മൈക്രോസോഫ്‌റ്റ് തീരുമാനിച്ചു.
പ്രശസ്‌ത ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതാണ് ലൈബ്രറി പദ്ധതി ഉപേക്ഷിയ്‌ക്കാന്‍ മൈക്രോസോഫ്‌റ്റിനെ പ്രേരിപ്പിച്ചത്.
ലോകമൊട്ടാകെയുള്ള പുസ്‌തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയെന്നതായിരുന്നു ഓണ്‍ലൈന്‍ ലൈബ്രറിയിലൂടെ മൈക്രോസോഫ്‌റ്റിന്റെ പദ്ധതി. ലൈവ് സെര്‍ച്ച് ബുക്‌സ്, ലൈവ് അക്കാഡമിക്‌സ് എന്നായിരുന്നു ഇതിനായി മൈക്രോസോഫ്‌റ്റ് കണ്ടുവെച്ച പേര്.
എന്നാല്‍ ഗൂഗിള്‍ ഏറ്റെടുക്കാതെയുള്ള ഓണ്‍ലൈന്‍ ലൈബ്രറി പദ്ധതി വിജയിക്കില്ലെന്ന വിദഗ്‌ദ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില് ഇതുപേക്ഷിയ്‌ക്കാന്‍ മൈക്രോസോഫ്‌റ്റ് തീരുമാനമെടുക്കുകയായിരുന്നു.
ഇതോടെ ലോകമൊട്ടാകെ ഇതു വരെ പ്രസിദ്ധീകരിച്ചിട്ടുള്ള നോവലുകളും മറ്റ് പ്രധാനപ്പെട്ട ഗ്രന്ഥങ്ങളും ഇന്റര്‍നെറ്റില്‍ വായിക്കാന്‍ കഴിയുമായിരുന്ന പദ്ധതിയ്‌ക്ക് അന്ത്യമായിരിക്കുകയാണ്.












Click it and Unblock the Notifications