Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണ്ണാടകത്തില്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പായി

ബാംഗ്ളൂര്‍: കര്‍ണ്ണാടകത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഫലമറിവായ മണ്ഡലങ്ങളില്‍ 32 ഇടങ്ങളില്‍ ബിജെപി വിജയിച്ചു. ആറു സീറ്റുകള്‍ കോണ്‍ഗ്രസും മൂന്ന് സീറ്റ്ജനതാദള്‍ സെക്യുലറും സ്വന്തമാക്കി. മറ്റു പാര്‍ട്ടികള്‍ ഒരു മണ്ഡലത്തിലാണ് വിജയം നേടിയത്.

224 അംഗ നിയമസഭയില്‍ 108 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് 74 സീറ്റുകളിലും ജനതാദള്‍ സെക്യുലര്‍ 32 സീറ്റുകളിലും മറ്റുള്ളവര്‍ 10 സീറ്റുകളിലും മുന്നേറുന്നു.

രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ലീഡു നില മാറിമാറി വന്നു. ഉച്ചയോടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലേക്ക്ഭൂരിപക്ഷം വര്‍ധിപ്പിച്ചു.

224 സീറ്റുകളിലേക്ക്മൂന്നു ഘട്ടങ്ങളിലായാണ്തിരഞ്ഞെടുപ്പ്നടന്നത്.ഫലം അനുകൂലമായെന്ന വിശ്വാസത്താല്‍ ബിജെപി മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ പുരോഗമിക്കുകയാണ്.

ദില്ലിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളും ഫലം സംബന്ധിച്ച അവകാശവാദങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു. കൂടിയാലോചനകളും പുരോഗമിക്കുകയാണ്. ബിജെപി അണികള്‍ സംസ്ഥാനത്ത് പലയിടത്തും ആഹ്ളാദപ്രകടനം നടത്തിത്തുടങ്ങി

ഇതിനിടെ ജനതാദള്‍ നേതാവ്എച്ച്.ഡി കുമാരസ്വാമി രാമനഗരിയില്‍ നിന്നും നാല്‍പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ചു.

കോണ്‍ഗ്രസ്, ബിജെപി, ജനതാദള്‍ (എസ് ) എന്നിവ തമ്മില്‍ കടുത്ത മല്‍സരമാണ് നടന്നത്.ബിജെപി എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 222 സീറ്റില്‍ മല്‍സരിച്ചു. എച്ച്. ഡി. ദേവെ ഗൌഡയുടെ ജനതാദള്‍ ( എസ് ) 219 ലും ജനവിധി തേടി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+