Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണ്ണാടകത്തില്‍ ബിജെപി അധികാരത്തിലേയ്‌ക്ക്‌

ബാഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേയ്ക്ക് . 130 സീറ്റുകളില്‍ ഫലം പുറത്തുവന്നപ്പോള്‍ ബിജെപിയ്‌ക്ക്‌ നിര്‍ണ്ണായക മുന്നേറ്റം. ഫലം പുറത്തുവന്നതില്‍ 70 സീറ്റുകളിലും ബിജെപി വിജയം നേടി.

കോണ്‍ഗ്രസ്‌ 41ഉം ജനതാദള്‍-എസ്‌ 15ഉം മറ്റു പാര്‍ട്ടികള്‍ നാലും മണ്ഡലങ്ങളില്‍ വിജയം നേടി. ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന്‌ വ്യക്തമായ സൂചനകളാണ്‌ ഇതുവരെയുള്ള ഫലങ്ങള്‍ നല്‍കുന്നത്‌.

112 സീറ്റുകളാണ്‌ കേവലഭൂരിപക്ഷത്തിന്‌ ആവശ്യമെന്നിരിക്കേ ലീഡു നിലയില്‍ ബിജെപി കേവല ഭൂരിപക്ഷത്തിന്‌ മുകളിലെത്തിയിട്ടുണ്ട്‌. ഫലം അറിവാകാനുള്ള സീറ്റുകളിലും ബിജെപിതന്നെയാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌. കോണ്‍ഗ്രസിന്റെ ലീഡുനില 72ആയി ചുരുങ്ങി. ജനതാദള്‍-എസ്‌ 29 സീറ്റുകളില്‍ ലീഡ്‌ ചെയ്യുന്നുണ്ട്‌.

ബല്ലാരി, ഷിമോഗ, ബാംഗ്ലൂര്‍ നഗരം എന്നിവിടങ്ങളില്‍ ബിജെപി ആധിപത്യം സ്ഥാപിച്ചു. ദക്ഷിണേന്ത്യയില്‍ ഇതാദ്യമായാണ്‌ ബിജെപി ഒരു സംസ്ഥാനത്ത്‌ അധികാരത്തിലെത്തുന്നത്‌. ഒരു കക്ഷിയുമായും സഖ്യമുണ്ടാക്കാതെ സ്വതന്ത്ര സര്‍ക്കാര്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന്‌ ബിജെപി നേതാക്കള്‍ ആത്മവശ്വാസം പ്രകടിപ്പിക്കുന്നുണ്ട്‌. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ സന്പൂര്ണ്ണ ഫലം പുറത്തുവരും.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ്‌ യദ്യൂരപ്പയുടെ മണ്ഡലമായ ഷിക്കരിപ്പുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇതിനകം തന്നെ വിജയം ആഘോഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. യദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ക്ഷണിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 2004ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 79 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസും ജനതാദള്‍-എസും യഥാക്രമം 65ഉം 58ഉം സീറ്റുകളാണ്‌ നേടിയിരുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+