പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് എസ്‌എം കൃഷ്‌ണ
ബാംഗ്ലൂര്‍: കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രചാരണത്തിന് നേതൃത്വം നല്‍കിയ എസ്‌എം കൃഷ്‌ണ പറഞ്ഞു.
കോണ്‍ഗ്രസിനുണ്ടായ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. ക്രിയാത്മകമായ പ്രതിപക്ഷമാകുകയെന്നതാണ് ഇനി കോണ്‍ഗ്രസിന് മുന്നിലുള്ള ലക്ഷ്യം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍കുറച്ചുകൂടി നേരത്തേ എത്തേണ്ടതായിരുന്നു. ബിജെപിയ്‌ക്ക് ഭാവുകങ്ങള്‍ നേരുന്നു- അദ്ദേഹം പറഞ്ഞു.
ഏറെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കോണ്‍ഗ്രസ് പ്രചാരണത്തിന് ഇറക്കിയിരുന്നു. എന്നാല്‍ മത്സരത്തിന് അണിനിരത്തിയ എം പി പ്രകാശ്, അംബരീഷ് തുടങ്ങിയ പ്രമുഖര്‍ പോലും പരാജയപ്പെടുകയാണുണ്ടായത്.
തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ചശേഷം പുതിയ നയസമീപനങ്ങളോടെ മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നിരീക്ഷക സംഘത്തിലെ അംഗമായ കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. കര്‍ണ്ണാടകത്തില്‍ പാര്‍ട്ടി സ്വീകരിച്ച തന്ത്രം പരാജയപ്പെട്ടതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications