Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണ്ണാടകത്തില്‍ വോട്ടെണ്ണല്‍ തുടങ്ങി

ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 61 സീറ്റുകള്‍ നേടി ബിജെപിയാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌. കോണ്‍ഗ്രസ്‌ 51സീറ്റുകളും ജനതാദള്‍ എസ്‌ 11 സീറ്റുകളിലും ലീഡ്‌ ചെയ്യുന്നു.

48 കേന്ദ്രങ്ങളിലാണ്‌ വോട്ടെണ്ണല്‍ നടക്കുന്നത്‌. ശിക്കരിപ്പുരയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ്‌ യദ്യൂരപ്പയാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌. ജനതാദള്‍ എസിന്റെ മുന്‍മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി രാമനഗരിയില്‍ ലീഡ്‌ ചെയ്യുന്നു. ശ്രീരംഗപട്ടണത്ത്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി അംബരീഷിനാണ്‌ ലീഡ്‌.

ആകെയുള്ള 224 മണ്ഡലങ്ങലില്‍ മൂന്നു ഘട്ടങ്ങളിലായാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. ഉച്ചതിരഞ്ഞ്‌ മൂന്നുമണിയോടെ സമ്പൂര്‍ണ്ണ ഫലപ്രഖ്യാപനമുണ്ടാകുമെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ എംഎല്‍ വിദ്യാശങ്കര്‍ അറിയിച്ചു.

ബിജെപി എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ്‌ 222 സീറ്റില്‍ മത്സരിച്ചു. എച്ച്‌.ഡി ദേവെഗൗഡയുടെ ജനതാദല്‍-എസ്‌ 219 സീറ്റുകളിലാണ്‌ മത്സരിച്ചത്‌. നാലാം കക്ഷിയായ ബിഎസ്‌പി 224ല്‍ 218 സീറ്റിലുണ്ട്‌. കോണ്‍ഗ്രസും ബിജെപിയും മത്രമേ നൂറു കടക്കും എന്ന പ്രതീക്ഷ പുലര്‍ത്തുന്നുള്ളു.

വിവിധ എക്‌സിറ്റ്‌ പോള്‍ സര്‍വ്വേകളില്‍ സംസ്ഥാനത്ത്‌ ഒരിക്കല്‍ക്കൂടി തൂക്കുനിയസഭയുണ്ടാകുമെന്നാണ്‌ പ്രവചിക്കപ്പെട്ടിരിക്കുന്നത്‌. 2004ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 79, കോണ്‍ഗ്രസ്‌ 65, ഗൗഡാദള്‍ 58 എന്നിങ്ങനെയായിരുന്നു പ്രധാനകക്ഷികളുടെ നില. 2004ല്‍ സംസ്ഥാനത്ത്‌ 64.9ശതമാനം പോളിംങ്‌ രേഖപ്പെടിത്തിയിരുന്നെങ്കില്‍ ഇത്തവണ അത്‌ 64.72ആയി കുറഞ്ഞിട്ടുണ്ട്‌.

വ്യത്യാസം നേരിയതാകയാല്‍ കഴിഞ്ഞവര്‍ഷത്തെപ്പോലെ ആര്‍ക്കും കേവലഭൂരിപക്ഷം കിട്ടാത്ത അവസ്ഥതന്നെയുണ്ടാകുമെന്നാണ്‌ പൊതുവെ വിലയിരുത്തപ്പെടുന്നത്‌

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+