പന്ത്രണ്ടുകാരിയെ അല്‍ക്കാരന്‍ മാനഭംഗപ്പെടുത്തി
ദില്ലി: ദില്ലിയിലെ ദ്വാരകയിലെ കക്രോള ഗ്രാമത്തില്‍ പന്ത്രണ്ടുകാരിയെ അയല്‍ക്കാരന്‍ മാനഭംഗപ്പെടുത്തിയതായി പരാതി.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും പത്തൊന്‍പതുകാരനുമായ പ്രേവന്ദിനെ മാനഭംഗക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റുചെയ്‌തു.
പെണ്‍കുട്ടി വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നത് തുറന്നുകിടക്കുന്ന വാതിലിനുള്ളിലൂടെ കണ്ട പ്രേംവന്ദ് വീട്ടിനുള്ളില്‍ക്കടന്ന് കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കള്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് മാതാപിതാക്കള്‍ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ഇവരോട് പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പ്രേംവന്ദിനെതിരെ ദ്വാരക പൊലീസില്‍ പരാതി നല്‍കി.
പരാതിയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയപ്പോള്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പ്രേംവന്ദിനെ അറസ്റ്റുചെയ്‌തത്.












Click it and Unblock the Notifications