കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലം- തത്സമയം
ബെല്ലാരി റൂറലില്‍ ബി ശ്രീരാമലു
ബെല്ലാരി റൂറലില്‍ നിന്ന് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ബി ശ്രീരാമലു വിജയിച്ചു.
വിജയനഗര മണ്ഡലത്തില്‍ ബിജെപിയുടെ ആനന്ദ് സിംഗ് 26,697 വോട്ടുകള്‍ക്ക് മുന്നിലെത്തി.
സന്ധൂരില്‍ കോണ്‍ഗ്രസിലെ തുകാ റാം 2719 വോട്ടുകള്‍ക്ക് വിജയിച്ചു.
ഭട്‌കലില്‍ 12,166 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിഡി നായിക് വിജയിച്ചു.
കംപ്ലിയില്‍ ബിജെപിയുടെ ടിഎച്ച് സുരേഷ് ബാബു 22,336 വോട്ടുകള്‍ക്ക് വിജയിച്ചു.
സുള്ള്യയില്‍ ബിജെപി സ്‌ഥാനാര്‍ത്ഥി എസ് അന്‍ഗാര 4321 വോട്ടുകള്‍ക്ക് ജയിച്ചു .
11:57 AM
ബിജെപി ആഘോഷം തുടങ്ങി
കര്‍ണാടകയില്‍ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതോടെ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ ആഘോഷങ്ങള്‍ തുടങ്ങി. ദില്ലിയിലും ബാംഗ്ലൂരിലുമുള്ള പാര്‍ട്ടി ആസ്ഥാനങ്ങളില്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തു പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കുന്നു.
11:51 AM
ബിജെപി ജാതി ആയുധമാക്കി കോണ്‍ഗ്രസ്
ബിജെപി ജാതി രാഷ്ട്രീയം കളിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
11:42 AM
ബിജെപിയും കോണ്ഗ്രസ്സുമായി സഖ്യമുണ്ടാക്കാനില്ലെന്ന് കുമാരസ്വാമി
11: 37 AM
ലീഡ് നില 224/ 224
ബിജെപി- 110
കോണ്‍ഗ്രസ് - 71
ജനതാദള്‍-എസ് - 34
മറ്റുള്ളവര്‍ - 9
11:35 AM
സീറ്റ് നില
ബിജെബി - 39
കോണ്‍ഗ്രസ് - 15
ജനതാദള്‍ -എസ് - 3
മറ്റുള്ളവര്‍ - 1
11:32 AM
കുമാരസ്വാമിയ്ക്ക് വന്‍ വിജയം
രമാനഗരം മണ്ഡലത്തില്‍നിന്നും ജനതാദള്‍ സെക്യുലര്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്. ഡി കുമാരസ്വാമി നാല്‍പ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് വിജയിച്ചു.
11:30 AM
സിരുഗുപ്പയില്‍ ബിജെപി
സിരുഗുപ്പയില്‍ ബിജെപി നേതാവ് എം എസ് സോമലിംഗപ്പ കോണ്‍ഗ്രസിലെ ബിഎം നാഗരാജിനെ 4824 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.
11: 26 AM
എച്ച് ഡി കുമാരസ്വാമി മുന്നിട്ടു നില്ക്കുന്നു
രാമനഗര മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ലീഡ് കാല്‍ ലക്ഷത്തിലേറെയായി.
11:18 AM
ലീഡ് നില 223/ 224
ബിജെപി- 113
കോണ്‍ഗ്രസ് - 68
ജനതാദള്‍-എസ് - 35
മറ്റുള്ളവര്‍ - 8
11:13 AM
ദളുമായി കൂട്ടുകൂടാന്‍ മടിയില്ല: കോണ്‍ഗ്രസ്
ദളുമായി കൂട്ടുകൂടാന്‍ മടിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് സഹായം നല്‍കില്ലെന്ന് ദള്‍
വ്യക്തമാക്കി
11:10 AM
സീറ്റ് നില
ഫലം പുറത്തുവന്ന മണ്ഡലങ്ങളില്‍ 17എണ്ണം ബിജെപി നേടി
ബിജെബി 17
കോണ്‍ഗ്രസ് 6
ജനതാദള്‍ -എസ്- 2
മറ്റുള്ളവര്‍ - 1
11:05 AM
ലീഡ് നില 222 /224
ബിജെബി - 108
കോണ്‍ഗ്രസ് - 68
ജനതാദള്‍ -എസ് - 38
മറ്റുള്ളവര്‍ - 6
11: 00 AM
120 സീറ്റുകള്‍ നേടുമെന്ന് ബിജെപി
മൊത്തമുള്ള 224 മണ്ഡലങ്ങളില്‍ 120 എണ്ണത്തിലും ബിജെപി വിജയം നേടുമെന്ന് പാര്‍ട്ടി വക്താവ് ജവ്ദേകര്‍ അവകാശപ്പെട്ടു.
10: 57 AM
സീറ്റു നില
ഫലം പുറത്തുവന്ന 18 മണ്ഡലങ്ങളില്‍ ബിജെപി 11 എണ്ണം നേടി
കോണ്‍ഗ്രസ്- 5
ജനതാദള്‍-എസ്- 1
മറ്റുള്ളവര്‍- 1
10: 53 AM
ലീഡ് നില 220/ 224
ബിജെപി- 104
കോണ്‍ഗ്രസ്- 67
ജനതാദള്‍ -എസ്- 39
മറ്റുള്ളവര്‍ - 5
10:50 AM
ബിജെപിയ്ക്ക് 5 സീറ്റ്
ഫലം അറിവായ ഏഴു മണ്ഡലങ്ങളില്‍ അഞ്ചെണ്ണം ബിജെപിയും രണ്ടെണ്ണം കോണ്‍ഗ്രസും സ്വന്തമാക്കി.
10:47 AM
ലീഡ് നില 219/ 224
ബിജെബി - 102
കോണ്‍ഗ്രസ്- 71
ജനതാദള്‍-എസ്- 39
മറ്റുള്ളവര്‍ - 5
10:45 AM
ലീഡ് നില 218/224
ബിജെബി- 100
കോണ്‍ഗ്രസ്- 72
ദള്‍(എസ്)- 30
മറ്റുള്ളവര്‍- 6
10:38 AM
വോട്ടെണ്ണല് പുരോഗമിക്കുന്ന 217 മണ്ഡലങ്ങളില് 100 സീറ്റുകളില് ബിജെപിയും 73 സീറ്റുകലില് കോണ്ഗ്രസും 38 സീറ്റുകളില് ജനതാദള്-എസും മുന്നിട്ടുനില്ക്കുന്നു, മറ്റുള്ളവരുടെ ലീഡ് നിലയില് മാറ്റമില്ല
10: 26 AM
ശിക്കരിപ്പുരയില് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥി ബിഎസ് യദ്യൂരപ്പ 11,000വോട്ടുകള് നേടി മുന്നിട്ടു നല്ക്കുന്നു
10: 20 AM
ആകെയുള്ള 224 മണ്ഡലങ്ങളില് വോട്ടെണ്ണല് പുരോഗമിക്കുന്ന 112 എണ്ണത്തില്
ബിജെപി 99 സീറ്റുകളില് ലീഡ് ചെയ്യുന്നു. ജനതാദള്-എസ് 36 സീറ്റുകളില് മുന്നിട്ടുനില്ക്കുന്നു, കോണ്ഗ്രസ് 71 സീറ്റുകളില് ലീഡ് ചെയ്യുന്നു.
10 :15 AM
ബിജെപി 97 സീറ്റുകളില് ലീഡ് ചെയ്യുന്നു, കോണ്ഗ്രസിന് 70 സീറ്റുകളിലും ജനതാദള്-എസ് 35 സീറ്റുകളിലും മുന്നിട്ടുനില്ക്കുന്നു
10: 10 AM
മൂന്ന് മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള് രണ്ടിടത്ത് ബിജെപിയും ഒരിടത്ത് ജനതാദള് സെക്യുലറും വിജയിച്ചു. 91 സീറ്റുകള് നേടി ബിജെപി മുന്നേറുകയാണ്. കോണ്ഗ്രസിന് ഇകുവരെ 77 സീറ്റുകള് ലഭിച്ചു
10:06 AM
ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 89 സീറ്റുകള്‍ നേടി ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് 75 സീറ്റുകളും ജനതാദള്‍ എസ് 34 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര് 6 സീറ്റുകളിലും മുന്നിട്ടു നല്ക്കുന്നു.
9. 59 am
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികളുടെ സീറ്റ് നില
ബിജെബി 79
കോണ്‍ഗ്രസ് 65
ജനതാദള്‍ -എസ് 58
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications