കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തത് തെറ്റെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: നാദാപുരത്ത് കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ച് കത്തിച്ച ലീഗ് പ്രവര്‍ത്തകരുടെ നടപടി തെറ്റാണെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മേലില്‍ ഇത്തരം നടപടികള്‍ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ലീഗും കോണ്‍ഗ്രസും തമ്മില്‍ പ്രശ്‌നമൊന്നുമില്ല. ആര്യാടന്‍ മാത്രമാണ് പ്രശ്‌നം ഉണ്ടാക്കിയത്. ആര്യാടന്റെ പ്രസ്‌താവനയെക്കുറിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‌കിയിട്ടുണ്ടെന്നും അടുത്ത മാസം നാലാം തീയതിയ്‌ക്കുള്ളില്‍ മറുപടി തരാമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടന്റെ പ്രസ്‌താവനയില്‍ ജില്ലയിലെ മുഴുവന്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. ഇത് ജില്ലിയിലെ യുഡിഎഫിന്റെ പരിപാടികളെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications