ഈബെയില്‍ അമ്മ കുഞ്ഞിനെ വില്‍ക്കാന്‍ വച്ചു
ബര്‍ളിന്‍: ഭാര്യ, കുഞ്ഞ് എന്തിന് ചിലരുടെയൊക്കെ ജീവിതംതന്നെ ഇപ്പോള്‍ വാങ്ങാന്‍ കിട്ടുമെന്നതാണ് ഈബെയെന്ന ലേലസൈറ്റില്‍ വരുന്ന പരസ്യങ്ങള്‍ നല്‍കുന്ന സൂചന.
ഈയിടെ അവിഹിതബന്ധമുണ്ടെന്ന് വിശ്വസിച്ച് ഒരു ബ്രിട്ടീഷുകാരന്‍ സ്വന്തം ഭാര്യയെ ഈബെയില്‍ വില്‍ക്കാന്‍ വച്ചിരുന്നു. ഇതിനുപിന്നാലെ ഇപ്പോഴിതാ ഒരമ്മ സ്വന്തം കുഞ്ഞിനെ സൈറ്റിലൂടെ ലേലം ചെയ്യാന്‍ തയ്യാറായിരിക്കുന്നു.
ഒരു യൂറോ ഏതാണ്ട് 67 രൂപയ്‌ക്കാണ് ഇവര്‍ സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ വച്ചിരിയ്‌ക്കുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതിനെത്തുര്‍ന്ന് തെക്കന്‍ ജര്‍മ്മനിയിലെ അധികൃതര്‍ ഏഴുമാസം പ്രായമായ ഊ കുഞ്ഞിനെ ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍ വെറും തമാശയ്‌ക്കുവേണ്ടിയാണ് കുഞ്ഞിനെ വില്‍ക്കുന്നവെന്ന് ഈബെയില്‍ പരസ്യപ്പെടുത്തിയതെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്.
കുഞ്ഞിന്റെ അമ്മയ്‌ക്കും അച്ഛനും കുട്ടികളെ വില്‍പ്പനചെയ്യുന്ന സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഞാനെന്റെ കുഞ്ഞിനെ വില്‍പ്പനയ്‌ക്ക് വച്ചിരിക്കുന്നു. ഇതൊരു ആണ്‍കുഞ്ഞാണ് ഇവന് 28ഇഞ്ച് നീളമുണ്ട് ഒരു ബേബി കാരിയറിലോ മറ്റോ വച്ച് കൊണ്ടുനടക്കാവന്നതേയുള്ളു എന്നിങ്ങനെയാണത്രേ അമ്മ സൈറ്റില്‍ പരസ്യം ചെയ്‌തിരിക്കുന്നത്.
കുഞ്ഞിനെ വാങ്ങാമെന്ന വാഗ്‌ദാനവുമായി ആരും മുന്നോട്ടുവന്നിട്ടില്ല. സംഭവം പുറത്തറിഞ്ഞ് പ്രശ്‌നമായതിനെത്തുടര്‍ന്ന് ഈബെ അധികൃതര്‍ ഈ പരസ്യം എടുത്തുകളഞ്ഞിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications