ഹാരി പോട്ടറിലെ അഭിനേതാവ് കുത്തേറ്റു മരിച്ചു
ലണ്ടന്‍: ഹാരിപോട്ടര്‍ ചലച്ചിത്ര പരമ്പരയിലെ പുറത്തിറങ്ങാനിരിയ്‌ക്കുന്ന ചിത്രത്തിലെ അഭിനേതാവ് കുത്തേറ്റു മരിച്ചു.
ലണ്ടനിലെ ഒരു ബാറിലുണ്ടായ സംഘട്ടനത്തിനിടെയാണ് റോബര്‍ട്ട് നോക്‌സ് എന്ന 18കാരന്‍ കുത്തേറ്റ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് 21കാരനെ പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്.
സംഘട്ടനത്തില്‍ റോബിനെ കൂടാതെ മറ്റു നാല് പേര്‍ക്കു കൂടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതോടെ ബ്രിട്ടനിലെ ബാറുകളില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന കൗമാരക്കാരുടെ എണ്ണം 28 ആയി.
ഹാരിപോട്ടര്‍ ആന്‍ഡ് ഹാഫ് ബ്ലഡ് പ്രിന്‍സ് എന്ന ചിത്രത്തില്‍ നായകനായ ഡാനിയേല്‍ റാഡ്‌ക്ലിഫിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു റോബിന് ഉണ്ടായിരുന്നത്. ഈ വര്‍ഷം നവംബറില്‍ ചിത്രം പുറത്തിറങ്ങും.












Click it and Unblock the Notifications