റിലയന്‍സ്-എംടിഎന്‍ ഒരുമിക്കാന്‍ നീക്കം
മുംബൈ: അനില്‍ അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും ദക്ഷിണാഫ്രിക്കന്‍ കമ്പനി എംടിഎന്നും തമ്മില്‍ ധാരണയ്‌ക്ക് നീക്കം.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിനെ നേരിടാനാണ് റിലയന്‍സ് എംടിഎന്നുമായി കൈകോര്‍ക്കാന്‍ ആലോചിയ്‌ക്കുന്നത്.
ഇരു കമ്പനികളും പരസ്‌പര ധാരണയിലെത്താന്‍ തീരുമാനിച്ചതായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അധികൃതര്‍ അറിയിച്ചു. 45 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
നേരത്തെ ഭാരതി എയര്‍ടെല്ലും എംടിഎന്നും തമ്മില്‍ നടന്ന ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എംടിഎന്നുമായി ധാരണയിലെത്താന്‍ ശ്രമിയ്‌ക്കുന്നത്.
അയ്യായിരം കോടി ഡോളറിന്റെ ഇടപാടില്‍ നിന്നായിരുന്നു എയര്‍ടെല്ലിന്റെ പിന്‍മാറ്റം. വ്യവസ്ഥകളില്‍ നിന്നും എംടിഎന്‍ വ്യതിചലിച്ചതാണ് ചര്‍ച്ച പരാജയപ്പെടാനുണ്ടായ കാരണമായി എയര്‍ടെല്‍ അധികൃതര്‍ പറഞ്ഞത്.












Click it and Unblock the Notifications