Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ്‌പൂര്‍ സ്‌ഫോടന പരമ്പര: മുസ്ലീം പുരോഹിതന്‍ അറസ്‌റ്റില്‍

The scene near the blast site at the Hanuman Mandir in Chandpole ദില്ലി: ജയ്‌പൂര്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട്‌ ഭരത്‌പൂരില്‍ നിന്നും ഉന്നത മുസ്ലീം പുരോഹിതനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തുവെന്ന്‌ സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടു ചെയ്‌തു.

മുഹമ്മദ്‌ ഇല്യാസ്‌ എന്ന പുരോഹിതനെ രണ്ടു ദിവസം മുമ്പാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. ചോദ്യം ചെയ്യലിനും കൂടുതല്‍ തെളിവെടുപ്പിനുമായി അയാളെ ജയ്‌പൂരിലേക്ക്‌ കൊണ്ടു വന്നിട്ടുണ്ട്‌.

ഇയാള്‍ ഭരത്‌പൂരിലെ ഷഹര്‍ക്വാസിയാണ്‌. ഇയാളുടെ ഓഫീസില്‍ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ കമ്പ്യൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്‌‌. ഇയാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണും പോലീസ്‌ പിടിച്ചെടുത്തു.

സ്‌ഫോടനം സംബന്ധിച്ച്‌ തെളിവുകള്‍ കണ്ടെത്താന്‍ മൊബൈല്‍ സഹായിക്കുമെന്നാണ്‌ പോലീസ്‌ കരുതുന്നത്‌.

മെയ്‌ 13ന്‌ ജയ്‌പൂരിലും പരിസര പ്രദേശങ്ങളിലും നടന്ന സ്‌ഫോടന പരമ്പരയില്‍ 66 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട്‌ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘടന ഇമെയിലിലൂടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍





Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+