ബിജെപിയുടെ വിജയം: കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പ്
ദില്ലി: തുടര്‍ച്ചയായ നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ആഘോഷിയ്‌ക്കുന്ന ബിജെപി തെന്നിന്ത്യയില്‍ കൂടി കാലുറപ്പിച്ചതോടെ അടുത്തു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎയ്‌ക്ക് ഭീഷണിയാകുമെന്ന് ഉറപ്പായി.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന 11 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടി വന്നിരുന്നു.
കോണ്‍ഗ്രസിന് നല്ല അടിത്തറയുണ്ടായിരുന്ന കര്‍ണാടകത്തില്‍ ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലുമാകാമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഈ പ്രതീക്ഷകളൊക്കെ ഇപ്പോള്‍ തകര്‍ന്നിരിയ്‌ക്കുകയാണ്.
കര്‍ണാടകയില്‍ ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാമെന്നു തന്നെയായിരുന്നു ബിജെപിയുടെയും പ്രതീക്ഷ.
തെന്നിന്ത്യയില്‍ നേടിയ ആദ്യ ആദ്യ വിജയം ഉത്തരേന്ത്യന്‍ പാര്‍ട്ടിയെന്ന പ്രതിച്ഛായ വിട്ടൊഴിയാന്‍ ബിജെപിയെ സഹായിച്ചിരിയ്ക്കുകയാണ്. ഭാവിയില്‍ ബിജെപിയ്‌ക്ക് ഈ വിജയം ഗുണമാകുമെന്നും കരുതപ്പെടുന്നു.
ഇപ്പോള്‍ നേടിയ വിജയം ദേശീയ തലത്തില്‍ മുതലെടുക്കാനും യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള ജനവിധിയായി പ്രചാരണം നടത്താനുമാണ് ബിജെപിയുടെ ഇനിയുള്ള ശ്രമം.
കര്‍ണാടക തിരഞ്ഞെടുപ്പ് കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ കൂടി പരാജയങ്ങള്‍ കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications