നിലമ്പൂരില്‍ കോണ്‍ഗ്രസിനുള്ള പിന്തുണ ലീഗ് പിന്‍വലിച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഭരണത്തിന് കോണ്‍ഗ്രസിനുള്ള പിന്തുണ മുസ്ലീം ലീഗ് പിന്‍വലിച്ചു. ഇതോടെ ആര്യാടന്‍ മുഹമ്മദിന്റെയും മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെയും വിവാദ പ്രസ്‌താവനയോടുള്ള ലീഗ് പ്രതിഷേധം പുതിയ തലത്തിലെത്തി.
പഞ്ചായത്ത് ഭരണത്തിന് പിന്തുണ പിന്‍വലിച്ചതായി അറിയിച്ചു കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തട്ടാശ്ശേരി സുബൈദ രാജി സമര്‍പ്പിച്ചു. മറ്റ് മുസ്ലീം ലീഗ് അംഗങ്ങളും തിങ്കളാഴ്‌ച തന്നെ രാജിവെയ്‌ക്കും.
ഇതോടെ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ അംഗ സംഖ്യ 11 ആയി ചുരുങ്ങിയിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്താണ് നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്.
ആര്യാടന്‍ മുഹമ്മദിന്റെ പൊതു പരിപാടികള്‍ ബഹിഷ്‌ക്കരിയ്‌ക്കാനും മലപ്പുറത്തെ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications