Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ്-കോണ്‍ ബന്ധം തകര്‍ക്കരുത്; വയലാര്‍ രവി

Vayalar Raviമലപ്പുറം: മുന്നണിയ്ക്ക് ദോഷകരമാകുന്ന പ്രസ്‌താവനകളോ പ്രതികരണങ്ങളോ ആരുടെ ഭാഗത്തുന്ന നിന്നും ഉണ്ടാകരുതെന്ന്‌ വയലാര്‍ രവി.

മലപ്പുറം ജില്ലയിലെ ലീഗ്‌-കോണ്‍ഗ്രസ്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ പാണക്കാട്‌ ശിഹാബ്‌ തങ്ങളുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു വയലാര്‍ രവി.

കോണ്‍ഗ്രസ്‌-ലീഗ്‌ ബന്ധം തകര്‍ക്കുന്ന യാതൊരു നടപടിയും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. യുഡിഎഫ്‌ ഐക്യത്തിന്‌ ആര്യാടന്‍ മുഹമ്മദും പങ്കു വഹിയ്‌ക്കുമെന്നാണ്‌ പ്രതീക്ഷ.

ശിഹാബ്‌ തങ്ങളുമായി നടത്തിയ ചര്‍ച്ചയിലെ വിവരങ്ങള്‍ കെപിസിസി നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗും-ആര്യാടന്‍ മുഹമ്മദും തമ്മിലുള്ള വാക്‌പോര്‌ തുടരുന്നതിനിടെ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത്‌ പാണക്കാട്ടെ തങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്‌താവനയാണ്‌ ലീഗ്‌ നേതൃത്വത്തെ പ്രകോപിപ്പിച്ചത്‌.

ലീഗുമായുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ക്ക്‌ വന്‍ വില കൊടുക്കേണ്ടി വരുമെന്ന്‌ സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ്‌ വയലാര്‍ രവി പെട്ടെന്നു തന്നെ പാണക്കാട്ടെത്തി ചര്‍ച്ച നടത്തിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+