ആന പാപ്പാന്‍ പരിശീലന സ്‌കൂളില്‍ അധ്യായനം ആരംഭിച്ചു
ഗുരുവായൂര്‍: പുന്നത്തൂര്‍ ആനക്കോട്ടയില്‍ പാപ്പാന്‍മാര്‍ക്കായി പുതുതായി ആരംഭിച്ച പരിശീലന സ്‌ക്കൂളില്‍ പഠനം ആരംഭിച്ചു.
പ്രശസ്‌ത ആന ചികിത്സകനും ഗവേഷകനുമായ കെ.സി പണിക്കരുടെ ക്ലാസുകളോടെയാണ് അധ്യായനം ആരംഭിച്ചത്. ദേവസ്വം മന്ത്രി ജി. സുധാകരനാണ് കേന്ദ്രം ഉദ്‌ഘാനം നിര്‍വഹിച്ചത്.
ആനകളെ പരിശീലിപ്പിയ്‌ക്കുന്നതിനും അവയെ ശാസ്‌ത്രീയമായി പരിചരിയ്‌ക്കുന്നതിനുമായി പാപ്പാന്‍മാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ ആരംഭിച്ചിട്ടുള്ളത്.
രണ്ടു വര്‍ഷമാണ് പപ്പാന്‍ പരിശീലനത്തിനുള്ള കോഴ്‌സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. പത്താം ക്ലാസ് പഠനമാണ് പാപ്പാന്‍ പരിശീലന കോഴ്‌സിനുള്ള കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications