Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫീനിക്‌സ്‌ വിജയകരമായി ചൊവ്വയിലിറങ്ങി

This artist's conception shows NASA's Phoenix Mars Lander as it monitors the atmosphere overhead with a laser radar and reaches out to the soil below with the spacecraft fully deployed on the surface of Mars. വാഷിങ്‌ടണ്‍: ജീവന്റെ കണിക തേടി ചൊവ്വയിലേക്കയച്ച നാസയുടെ പര്യവേഷണ വാഹനമായ ഫീനിക്‌സ്‌ വിജയകരമായി ചൊവ്വയിലിറങ്ങി. ചൊവ്വയുടെ തണുത്തുറഞ്ഞ ഉത്തരധ്രുവത്തിലാണ്‌ ഫീനിക്‌സ്‌ പറന്നിറങ്ങിയത്‌.

മണിക്കൂറില്‍ 21000 കിലോമീറ്റര്‍ എന്ന ഭ്രമണ വേഗത ക്രമാനുഗതമായി കുറച്ചു കൊണ്ടാണ്‌ ഫീനിക്‌സ്‌ ചൊവ്വയുടെ ഉപരിതലത്തിലറങ്ങിയത്‌.

ചുവന്ന ഗ്രഹത്തിലെ തണുത്തുറഞ്ഞ ധ്രുവ മേഖലയില്‍ ജീവനുണ്ടോയെന്നറിയുകയാണ്‌ ഫീനിക്‌സിന്റെ പ്രധാന ദൗത്യം. ഇതിനായി

ഫീനിക്‌സ്‌ തന്റെ യന്ത്രക്കൈയ്യുപയോഗിച്ച്‌ മഞ്ഞു കുഴിച്ച്‌ സാമ്പിളുകള്‍ ശേഖരിയ്‌ക്കും. പിന്നീട്‌ ഫീനിക്‌സില്‍ സജ്ജീകരിച്ചിട്ടുള്ള ചെറിയ ലാബില്‍ തന്നെ ഈ സാമ്പിളുകള്‍ പരിശോധന വിധേയമാക്കുകയും ചെയ്യും.

2007 ഓഗസ്‌റ്റ്‌ നാലിന്‌ ഫ്‌ളോറിഡയിലെ കേപ്‌ കാനവറല്‍ വ്യോമ താവളത്തില്‍ നിന്നായിരുന്നു ഫീനിക്‌സ്‌ ചൊവ്വയെ ലക്ഷ്യമാക്കി പറന്നുയര്‍ന്നത്‌. മൂന്ന്‌ മാസം നീണ്ടു നില്‌ക്കുന്ന ഫീനിക്‌സ്‌ ദൗത്യത്തിന്‌ 42 കോടി ഡോളര്‍ (1,764 കോടി രൂപ)യാണ്‌ ചിലവ്‌ പ്രതീക്ഷിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+