കര്‍ണ്ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും
ബാംഗ്ലൂര്‍: കര്‍ണ്ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ച് ബിജെപി ഗവര്‍ണര്‍ രാമേശ്വര്‍ താക്കൂറിന് കത്ത് നല്‍കി.
ബിജെപിയുടെ 110 അംഗങ്ങളെ കൂടാതെ അഞ്ച് സ്വതന്ത്രരും പാര്‍ട്ടിക്ക് പിന്തുണ നല്‍കിയതായി ഭാവി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഗവര്‍ണറെ അറിയിച്ചു.
സ്വതന്ത്രര്‍ പിന്തുണക്കുന്ന കത്തും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. 224 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഗവര്‍ണര്‍ യെദ്യൂരപ്പയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചു.
ബിജെപി സര്‍ക്കാര്‍ നാളെ അധികാരത്തിലേറുമെന്നാണ് സൂചന. തിങ്കളാഴ്ച വൈകിട്ട് യെദ്യൂരപ്പയുടെ വസതിയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷം രാത്രി ഒമ്പതരയോടെയാണ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത്.
അരുണ്‍ ജെയ്റ്റ്ലി, എം. വെങ്കയ്യ നായിഡു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗം മുഖ്യമന്ത്രിയായി യെദ്യൂരപ്പയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു.
മുന്‍മന്ത്രി കെ.എസ് ഈശ്വരപ്പ യെദ്യൂരപ്പയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ജഗദീഷ് ഷെട്ടര്‍ പിന്തുണക്കുകയും ചെയ്തു. സ്വതന്ത്രരായി വിജയിച്ച ഗൂളിഹട്ടി ഡി. ശേഖര്‍ (ഹൊസദുര്‍ഗ), ശിവരാജ് തംഗഡഗി (കനകഗിരി) യോഗത്തില്‍ പങ്കെടുത്ത് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.
മറ്റൊരു സ്വതന്ത്രനായ വെങ്കിട രമണപ്പ (പാവഗഡി), പി.എന്‍ നരേന്ദ സ്വാമി (മാലവല്ലി), ഡി. സുധാകര (ഹിരിയൂര്‍) എന്നിവര്‍ ബിജെപിയെ പിന്തുണക്കുന്ന കത്ത് നല്‍കിയതായി യെദ്യൂരപ്പ പറഞ്ഞു. സ്വതന്ത്രരുടേത് നിരുപാധിക പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications