വനിതാ കോണ്‍സ്‌റ്റബിളിനെ പീഡിപ്പിച്ച പൊലീസുകാരന് സ്ഥലം മാറ്റം
ചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച തമിഴ്‌നാട് സ്‌പെഷ്യല്‍ ബറ്റാലിയനിലെ ഒരു അസിസ്റ്റന്റ് കമാന്‍ഡന്റിനെ സ്ഥലം മാറ്റി.
കില്‍പോക്കിലുള്ള ഹെഡ്‌ക്വാട്ടേഴ്‌സില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്ന പെരുമാളിനെയാണ് വീരപുരത്തെ ടിഎസ്‌പി ബെറ്റാലിയനിലേയ്‌ക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.
വിധവയായ കോണ്‍സ്‌റ്റബിള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസ് എഡിജിപി അനൂപ് ജയ്‌സ്വാള്‍ ഇയാളെ സ്ഥലം മാറ്റിയത്.
പെരുമാള്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വനിതാ കോണ്‍സ്‌റ്റബിള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഡ്യൂട്ടി സമയത്താണത്രേ പെരുമാള്‍ ഇവരെ അപമാനിച്ചത്.
ഇയാളുടെ പ്രവൃത്തിയോട് സഹകരിക്കാതിരുന്നിട്ടും ഇയാള്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഗത്യന്തരമില്ലാതെയാണ് താന്‍ പരാതി നല്‍കുന്നതെന്നും വനിതാ കോണ്‍സ്‌റ്റബിള്‍ പാരതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇവരുടെ പാരാതി ലഭിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷത്തില്‍ ലഭിച്ച തെളിവുകള്‍ പെരുമാളിന് എതിരായിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്.












Click it and Unblock the Notifications