ഒറീസ്സയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ പീഡനക്കുറ്റത്തിന് കേസ്
ഭുവനേശ്വര്‍: ഒറീസ്സയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ പീഡനക്കുറ്റത്തിന് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
ബാര്‍ഖഢ് ജില്ലയിലെ ബിജെപുര്‍ മണ്ഡലം എംഎല്‍എയായ സുബാല സാഹുവിനെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. 35 വയസ്സായ സ്‌ത്രീയുടെ പരാതിയെ തുടര്‍ന്നാണ് കേസ്.
2006 ഡിസംബറില്‍ എംഎല്‍എ കോളനിയില്‍ വെച്ച് സാഹു തന്നെ ബലാത്സംഗം ചെയ്‌തുവെന്നും പിന്നീട് പല തവണ ഇത് ആവര്‍ത്തിച്ചുവെന്നും ഇവര്‍ നല്‌കിയ പരാതിയിലുണ്ട്.
സാഹുവിന്റെ ഭാര്യയുടെ സുഹൃത്തായ തന്നെ ജോലി വാഗ്‌ദാനം ചെയ്‌താണ് ഭുവനേശ്വറിലെത്തിച്ചതെന്നും ഭയം കാരണമാണ് താനിതു വരെ മിണ്ടാതിരുന്നതെന്നും ബാര്‍പാളി പോലീസ് സ്‌റ്റേഷനില്‍ നല്‌കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ ആരോപണം നിഷേധിച്ച സാഹു ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുള്ളതായി സംശയിക്കുന്നതായും പറഞ്ഞു. വ്യക്തമായ തെളിവുകള്‍ കിട്ടിയാല്‍ സാഹുവിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് സഞ്‌ജീവ് പാണ്ഡെ അറിയിച്ചു.
നേരത്തെ ഒറീസ്സ നിയമസഭാ സ്‌പീക്കര്‍ക്കെതിരെയും ഇത്തരത്തില്‍ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. ഈ കേസ് പോലീസ് അന്വേഷിച്ചു കൊണ്ടിരിയ്‌ക്കുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications