പെട്രോള്‍ ലിറ്ററിന് 17 രൂപ വരെ വില കൂടാന്‍ സാധ്യത
ദില്ലി: പെട്രോള്‍ വിലയില്‍ നിയന്ത്രങ്ങള്‍ നീക്കം ചെയ്യുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍.അസംസ്‌കൃത എണ്ണയുടെ രാജ്യാന്തര വിലയ്‌ക്ക് അനുസൃതമായി പെട്രോള്‍ വിലയും നിശ്ചയിക്കാനാണ് നീക്കം.
ഇത്തരത്തില്‍ തീരുമാനമെടുത്താല്‍ ഇന്നത്തെ നിലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 16-17 രൂപ വരെ വില വര്‍ദ്ധിച്ചേക്കും. എന്നാല്‍ ഡീസലിന്റെ വില്‌പന സബ്‌സിഡി നിരക്കില്‍ തന്നെ തുടരാനാണ് സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നത്.
അതിനിടെ പെട്രോള്‍-ഡീസല്‍ കസ്‌റ്റംസ് നികുതി ഏഴരയില്‍ നിന്നും 2.5 ശതമാനമാക്കണമെന്ന പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ ധനമന്ത്രാലയം തള്ളി. ക്രൂഡോയിലിനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അഞ്ചു ശതമാനം തീരുവ എടുത്തു കളയണമെന്ന ആവശ്യവും നിരസിച്ചിട്ടുണ്ട്.
രാജ്യാന്തര വിപണിയില്‍ എണ്ണ വില 135 ഡോളറിനു മുകളിലെത്തിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 10 രൂപയും ഡീസലിന് അഞ്ചു രൂപയും വര്‍ദ്ധിപ്പിയ്‌ക്കണമെന്ന് പെട്രോളിയം മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‌കിയിരുന്നത്.
പെട്രോളിനു ഡീസലിനും വില വര്‍ദ്ധിയ്‌ക്കുമെന്നേതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ ജനങ്ങളുടെ ഭാരം ലഘൂകരിയ്‌ക്കാനാണ് നികുതി കുറയ്‌ക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. എന്നാല്‍ ധനമന്ത്രാലയം ഈ നിര്‍ദ്ദേശം തള്ളി. ഇതെ തുടര്‍ന്നാണ് സര്‍ക്കാര്‍ മറ്റു വഴികള്‍ ആലോചിയ്‌ക്കുന്നത്.
പെട്രോള്‍ വില രാജ്യാന്തര വിലയ്‌ക്കനുസൃതമായി കയറൂരി വിടാനും ഡീസലിന് നേരിയ വില വര്‍ദ്ധനവ് വരുത്താനുമാണ് നിര്‍ദ്ദേശം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications