Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യാടന്‍ പുകഞ്ഞകൊള്ളിയാണെന്ന് കരുതുന്നില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ നേതാവ്‌ ആര്യാടന്‍ മുഹമ്മദ്‌ പുകഞ്ഞകൊള്ളിയാണെന്ന്‌ കരുതുന്നില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി. അഭിപ്രായവ്യത്യാസങ്ങള്‍ അതത്‌ കമ്മറ്റികളില്‍ പറയുകയാണ്‌ വേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആര്യാടന്‍ മുഹമ്മദ്‌ എംഎല്‍എ പുകഞ്ഞകൊള്ളിയാണെന്ന കെ കരുണാകരന്റെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

ആര്യാടനെക്കുറിച്ച്‌ കരുണാകരന്‍ എന്താണ്‌ പറഞ്ഞതെന്ന്‌ എനിക്കറിയില്ല. യുഡിഎഫിലുള്ള അഭിപ്രായവ്യത്യാസം സ്വാഭാവികം മാത്രമാണ്‌. കോണ്‍ഗ്രസിനും ലീഗിനുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല.

മലപ്പുറത്തുണ്ടായത്‌ പ്രാദേശിക പ്രശ്‌നങ്ങളാണ്‌. പാണക്കാട്‌ ശിഹാബ്‌ തങ്ങളെ അവഹേളിക്കുന്ന ഒരു സമീപനവും അനുവദിക്കില്ല. അദ്ദേഹം ലീഗിന്റെ നേതാവ്‌ മാത്രമല്ല യുഡിഎഫിന്റെ നേതാവ്‌ കൂടിയാണ്‌. സിപിഎമ്മും സിപിഐയും തമ്മിലുള്ളതുപോലുള്ള പ്രശ്‌നങ്ങള്‍ ലീഗും കോണ്‍ഗ്രസും തമ്മിലില്ല- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കും. യുഡിഎഫിനെ ദുര്‍ബ്ബലപ്പെടുത്തുന്ന ഒന്നും ആവര്‍ത്തിക്കരുതെന്നും ഘടകകക്ഷികളെ ദുര്‍ബ്ബലപ്പെടുത്തുന്ന നടപടി സ്വീകരിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+