Get Updates
Get notified of breaking news, exclusive insights, and must-see stories!

പുകയുന്ന കൊള്ളികള്‍ പുറത്ത്‌; കരുണാകരന്‍

K. Karunakaranതിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുകഞ്ഞു കൊണ്ടിരിയ്‌ക്കുന്ന കൊള്ളികള്‍ പുറത്തു പോകേണ്ടി വരുമെന്ന്‌ കരുണാകരന്‍. തിരുവനന്തപുരത്ത്‌ നെഹ്‌റു അനുസ്‌മരണ ചടങ്ങിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

ലീഗ്‌ വിരുദ്ധ പ്രസ്‌താവനകള്‍ പുറത്തിറക്കുന്ന ആര്യാടന്‍ ഇപ്പോള്‍ പുകയുന്ന കൊള്ളിയാണ്‌. ഇത്‌ കുറച്ചു കൂടി പുകയട്ടെ. എന്തു സംഭവിയ്‌ക്കുമെന്ന്‌ പിന്നീട്‌ കാണാം.

എതിരാളികള്‍ കരുതുന്നതു പോലെ യുഡിഎഫില്‍ പ്രശ്‌നങ്ങളൊന്നുമില്ല. മുന്നണിയിലുണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ താത്‌കാലികം മാത്രമാണ്‌. യുഡിഎഫ്‌്‌ ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകുമെന്നു കരുണാകരന്‍ പറഞ്ഞു.

ഇതിനിടെ ആര്യാടനെതിരെ ഹൈക്കമാന്‍ഡിനു പരാതി നല്‌കിയ ലീഗ്‌ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ്‌ തീരുമാനിച്ചിട്ടുള്ളത്‌.

വയലാര്‍ രവി പാണക്കാട്ടെത്തി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷവും വിവാദത്തെക്കുറിച്ച്‌ പാര്‍ട്ടി സെക്രട്ടറി കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം അതാണ്‌ വ്യക്തമാക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+