ലീഗ് എംഎല്‍എമാര്‍ രാജിവച്ചാല്‍ താനും രാജിവയ്‌ക്കാമെന്ന് ആര്യാടന്‍
നിലമ്പൂര്‍: കോണ്‍ഗ്രസിന്റെ വോട്ടുനേടി വിജയിച്ച മലപ്പുറത്തെ ലീഗ് എംഎല്‍എമാര്‍ രാജിവയ്‌ക്കാന്‍ തയ്യാറാവുകയാണെങ്കില്‍ താനും രാജിവയ്‌ക്കാന്‍ ഒരുക്കമാണെന്ന് ആര്യാടന്‍ മുഹമ്മദ് എംഎല്‍എ.
എന്നോട് രാജിവയ്‌ക്കാന്‍ പറാന്‍ ലീഗുകാര്‍ ആരാണ്. കോണ്‍ഗ്രസ് വോട്ടു വാങ്ങി നിയസഭയിലെത്തിയ ലീഗുകാര്‍ ആദ്യം രാജിവയ്‌ക്കട്ടെ അങ്ങനെയാണെങ്കില്‍ ഞാനും രാജിക്കത്ത് നല്‍കാം- ആര്യാടന്‍ പറഞ്ഞു.
ലീഗ് ഏറ്റുമുട്ടലിനില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പ്രസ്‌താവിച്ചിരുന്നത്. എന്നാല്‍ ലീഗുകാര്‍ ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിന് കടകവിരുദ്ധമാണ്.
ഒന്നുകില്‍ അവര്‍ കുഞ്ഞാലിക്കുട്ടിയുടെ വാക്കിന് വിലകല്‍പ്പിക്കാത്തതാകാം. അല്ലെങ്കില്‍ പരസ്യമായി സംയമനത്തിന് ആഹ്വാനം നല്‍കുന്ന കുഞ്ഞാലിക്കുട്ടി രഹസ്യമായി ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കുന്നതാകാം. ലീഗുകാരുടെ മുദ്രാവാക്യവും ചെയ്‌തികളുമെല്ലാം അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് വലിയ കാര്യമാക്കേണ്ടതില്ല- ആര്യാടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ രാജിയാവശ്യപ്പെട്ട് ലീഗുകാര്‍ നിലമ്പൂരില്‍ നടത്തിയ പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications