പുകഞ്ഞ കൊള്ളി ആര്യാടനല്ല; കരുണാകരന്‍
തിരുവനന്തപുരം: ആര്യാടന്‍-ലീഗ് തര്‍ക്കത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കുന്നതിനിടയില്‍ താന്‍ പുകഞ്ഞ കൊള്ളിയെന്ന് വിശേഷിപ്പിച്ചത് ആര്യാടനെയല്ലെന്ന് കരുണാകരന്‍.
ആര്യാടന്‍ കോണ്‍ഗ്രസിലെ പുകഞ്ഞ കൊള്ളിയാണെന്ന് തരത്തില്‍ കരുണാകരന്‍ പ്രസ്‌താവിച്ചതായുള്ള വാര്‍ത്തകള്‍ രാവിലെ വന്നിരുന്നു.
എതിരാളികള്‍ സ്വപ്‌നം കാണുന്നതു പോലെ ഐക്യ ജനാധിപത്യ മുന്നണി തകരില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിലെ പ്രശ്‌നങ്ങള്‍ താത്‌കാലികം മാത്രമാണെന്നും അത് ഉടനെ തീരുമെന്നും കരുണാകരന്‍ ആവര്‍ത്തിച്ചു.
ഉച്ചയ്‌ക്ക് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചാണ് കരുണാകരന്‍ താന്‍ ആര്യാടനെ പുകഞ്ഞ കൊള്ളിയെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് അറിയിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications