പണമിടപാട്: സന്തോഷിനെതിരെ ഒരു കേസുകൂടി രജിസ്‌റ്റര്‍ ചെയ്‌തു
കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവനെതിരെ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്‌തു. ശാന്തിതീരം എന്ന പേരില്‍ തുടങ്ങിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയമാവലികള്‍ ലംഘിച്ച് പണം തിരിമറി നടത്തിയെന്നാണ് കേസ്.
അന്വേഷണത്തിനിടെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കല്‍, ബിസിനസില്‍ പങ്കാളിയാക്കാമെന്ന പേരില്‍ പണം തട്ടിപ്പ്, കടുവത്തോല്‍, ചന്ദനമുട്ടി എന്നിവ അനധികൃതമായി കൈവശം വയ്‌ക്കല്‍ എന്നീ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
ശാന്തിതീരം ട്രസ്‌റ്റില്‍ അംഗങ്ങളാക്കാമെന്ന പേരില്‍ ഏഴുപതോളം പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഇവരെയെല്ലാവരെയും ട്രസ്റ്റ് അംഗങ്ങളായി ചേര്‍ത്തിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്നാണ് ട്രസ്‌റ്റിന്റെ നിയമാവലിയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ ട്രസ്‌റ്റിന്റെ പേരില്‍ സന്തോഷിന്റെ മാത്രം പേരിലാണ് എല്ലാ ബാങ്ക് അക്കൗണ്ടുകളും തുറന്നിരിക്കുന്നത്.
ശാന്തിതീരം ട്രസ്റ്റിന്റെ അക്കൗണ്ടില്‍ വന്ന വന്‍തുകകള്‍ സ്വന്തം അക്കൗണ്ടിലേയ്‌ക്ക് മാറ്റിയിരിക്കുന്നതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ട്രസ്‌റ്റിന്റെ നിയമാവലിയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പലനിയമങ്ങളും ഇയാള്‍ ലംഘിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ പുതിയ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications