പതിനഞ്ചുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍
മാറനല്ലൂര്‍: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റുചെയ്‌തു. കുപ്രസിദ്ധക്രിമില്‍ ആട് മണിയെന്ന് അറിയപ്പെടുന്ന കളത്തുവിള തേവറക്കോട് മണിയനെ(40)യാണ് പൊലീസ് അറസ്റ്റുചെയ്‌തത്.
രണ്ടാംഭാര്യയുടെ മകളെ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി മണിയന്‍ ലൈംഗികമായി പീഡിപ്പിച്ച് വരുകയാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ രണ്ടാനച്ഛന്‍ പീഡിപ്പിക്കുന്നകാര്യം കുട്ടി പുറത്തുപറഞ്ഞിരുന്നില്ല.
പത്തുവര്‌ഷത്തിലേറെയായി മണിയന്‍ രണ്ടാംഭാര്യ രമയ്‌ക്കൊപ്പമാണത്രേ താമസം. രമയുടെ ആദ്യ ഭര്‍ത്താവ് 13വര്‍ഷം മുമ്പ് മരിച്ചുപോയിരുന്നു. ഈ ബന്ധത്തിലുണ്ടായ പെണ്‍കുട്ടിയെയാണ് മണിയന്‍ പീഡിപ്പിച്ചിരുന്നത്.
ചാരായ റെയ്‌ഡിനിടെ പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ മലയിന്‍കീഴ്, മാറനല്ലൂര്‍, ആര്യനാട് പൊലീസ് സ്റ്റേഷനുകളിലായി പൊത്തൊന്‍പതിലേറെ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുള്ളതായി മാറനല്ലൂര്‍ പൊലീസ് അറിയിച്ചു.












Click it and Unblock the Notifications