Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഠപുസ്‌തകത്തിലെ കുരങ്ങിന്റെ ചിത്രത്തിന്‌ വിഎസിന്റെ മുഖഛായ!!

Textbook caricatures VS as a monkeyതിരുവനന്തപുരം: മിമിക്രിക്കാര്‍ക്ക്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍ പണ്ടേ പ്രിയ്യപ്പെട്ടവനാണ്‌ ചുമല്‍ പൊക്കിപ്പിടിച്ച്‌ രണ്ടുകൈകളും പ്രത്യേക താളത്തില്‍ ചലിപ്പിച്ചുള്ള വി.എസിന്റെ സംസാര രീതി അവതരിപ്പിക്കാത്ത മിമിക്രിക്കാര്‍ കേരളത്തില്‍ ചുരുക്കമായിരിക്കും.

മിമിക്രിക്കാര്‍ക്കു പിന്നാലെ ഇപ്പോള്‍ കാരിക്കേച്ചറിസ്റ്റുകള്‍ക്കും ചിത്രകാരന്മാര്‍ക്കും വി.എസ്‌ പ്രിയ്യപ്പെട്ടവനാകുന്നു. പത്രങ്ങളിലും മാസികകളിലും വരുന്നതിന്‌ പിന്നാലെ വി.എസിന്റെ കാരിക്കേച്ചര്‍ പാഠപുസ്‌തകത്തിലും ഇടംപിടിച്ചിരിക്കുന്നു.

കേരളത്തിലെ അഞ്ചാം വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്‌തകത്തിലാണ്‌ വി.എസിന്റെ ഛായയുള്ള കാരിക്കേച്ചര്‍ ഇടം പിടിച്ചിരിക്കുന്നത്‌. ഗണിതശാസ്‌ത്ര പുസ്‌തകത്തിന്റെ നാല്‍പതാം താളിലുള്ള ചിത്രത്തിലെ കുരങ്ങിനാണ്‌ വി.എസിന്റെ മുഖവുമായി സാമ്യമുള്ളത്‌.

ഒരു കുരങ്ങനും ഇരുവശത്തുമായി രണ്ട്‌ പൂച്ചകളും ഇരിക്കുന്നതാണ്‌ ചിത്രം. ചിത്രത്തിലെ കുരങ്ങിന്‌ വിഎസിന്റെ ഛായ വന്നുപോയതാണോ വരുത്തിയതാണോഎന്ന കാര്യം വ്യക്തമല്ലെങ്കിലും പുസ്‌തകം കാണുന്നവരില്‍ ഏതാണ്ട്‌ എല്ലാവരും കുരങ്ങിന്റെ മുഖത്തിന്‌ വി.എസിന്റെ മുഖഛായയുണ്ടെന്നകാര്യം സമ്മതിക്കുന്നുണ്ട്‌.

പത്രങ്ങളിലും മറ്റുംപ്രത്യക്ഷപ്പെടാറുള്ള അച്യുതാനന്ദന്റെ കാരിക്കേച്ചറിന്റെ അതേ മുഖമാണ്‌ ഈ കുരങ്ങിന്റെ ചിത്രത്തിനുള്ളതെന്നും പടം കാണുന്നവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+