ടെന്നിസ് താരത്തിന്റെ നഗ്നത പ്ലേബോയിയില്‍
ലണ്ടന്‍: ടെന്നിസ് താരം ആഷ്‌ലി ഹാര്‍ക്കല്‍റോഡ് പ്ലേബോയ് മാഗസിന് വേണ്ടി തന്റെ നഗ്നത പ്രദര്‍ശിപ്പിക്കുന്നു. ആഷ്‌ലിയുടെ നഗ്നതയുമായായിരിക്കും പ്ലേ ബോയിയുടെ ഓഗസ്‌റ്റ് ലക്കം പുറത്തിറങ്ങുകയെന്നാണ് സൂചന.
ഇതോടെ പ്ലേ ബോയിയില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ ടെന്നിസ് താരം എന്ന പദവി ആഷ്‌ലിയ്‌ക്കു സ്വന്തമാകും. തങ്ങള്‍ക്കു വേണ്ടി നഗ്നയായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യണമെന്ന ആവശ്യവുമായി പ്ലേബോയ് അധികൃതര്‍ സമീപിച്ചപ്പോള്‍ത്തന്നെ ആഷ്‌ലി ഇതിന് സമ്മതിയ്‌ക്കുകയായിരുന്നുവത്രേ.
എന്റെ ശരീരഭംഗിയില്‍ ഞാന്‍ അഭിമാനിക്കുന്നു. അതു മറ്റുള്ളവര്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. ഒരു സ്‌ത്രീ കായികതാരത്തിന്റെ ശരീരത്തെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്- നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് ഡബ്ല്യൂടിഎ റാങ്കിംങില്‍ അറുപത്തിയൊന്നാം സ്ഥാനക്കാരിയായ അമേരിക്കന്‍ താരം പറയുന്നു.












Click it and Unblock the Notifications