ആര്യാടന്‍-ലീഗ് പ്രശ്‌നം കേരളത്തില്‍വച്ചുതന്നെ പരിഹരിക്കുമെന്ന് ചെന്നിത്തല
ദില്ലി: ആര്യാടന്‍-ലീഗ് പ്രശ്‌നം കേരളത്തില്‍ ചര്‍ച്ചചെയ്‌ത് പരിഹരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അറിയിച്ചു.
പ്രശ്‌നം സംബന്ധിച്ച് ദില്ലിയില്‍ വച്ച് വീണ്ടും ചര്‍ച്ച നടക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും കേരളത്തില്‍വച്ചുതന്നെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശഷം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു ചെന്നിത്തല.
രണ്ടുമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ സംഘടനാകാര്യങ്ങളാണ് മുഖ്യമായും ചര്‍ച്ച ചെയ്‌തത്. ലീഗ് പ്രശ്‌നത്തെക്കുറിച്ചും ചര്‍ച്ച നടന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് യുഡിഎഫ് ശക്തമായി മുന്നോട്ടുപോകും.
നേതാക്കളൊന്നും പരസ്യപ്രസ്‌താവനകള്‍ നടത്തരുതെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുണ്ട്. അതിനിപ്പോഴും വിലക്കുണ്ട്- ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായ്, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, എകെ ആന്റണി എന്നിവരുംമായും ചര്‍ച്ച നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications