ആര്യാടന്‍ -ലീഗ് പ്രശ്‌നം: സോണിയയുമായി നേതാക്കള്‍ ചര്‍ച്ച നടത്തും
ദില്ലി: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇടപെടുന്നു. പ്രശ്‌നപരിഹാരത്തിനായി ബുധനാഴ്‌ച ഉച്ചയ്‌ക്ക് പന്ത്രണ്ടരയ്‌ക്ക് നേതാക്കള്‍ സോണിയയുമായി ചര്‍ച്ച നടത്തും.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, പ്രതിരോധമന്ത്രി എ.കെ ആന്റണി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കുമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു.
ആര്യാടന്‍ മുഹമ്മദും മുസ്ലിം ലീഗുമായുള്ള പ്രശ്‌നങ്ങളുടെ നിജസ്ഥിതി വയലാര്‍ രവി ചൊവ്വാഴ്‌ച സോണിയയെ ധരിപ്പിച്ചിട്ടുണ്ട്. സോണിയയുടെ നിര്‍ദ്ദേശപ്രകാരം വയലാര്‍ രവി കേരളത്തിലെത്തി കോണ്‍ഗ്രസ് ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ചൊവ്വാഴ്‌ച വൈകീട്ട് ദില്ലിയിലെത്തിയ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മുസ്ലിം ലീഗ് നേതാവും കേന്ദ്രമന്ത്രിയുമായി ഇ. അബമ്മദ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായ് എന്നിവരുമായി ചര്‍ച്ച നടത്തി. പ്രശ്‌നം തെരുവിലേയ്‌ക്ക് വലിച്ചിഴയ്‌ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. മുന്നണിയെ ദുര്‍ബ്ബലപ്പെടുത്തുന്ന പ്രസ്‌താവന ആരും നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കോണ്‍ഗ്രസും ലീഗുമായുള്ള ബന്ധത്തിന് നാല്‍പ്പത് വര്‍ഷത്തോളം പഴക്കമുണ്ട്. മലപ്പുറം ജില്ലാ കമ്മറ്റിയുടെ എതിര്‍പ്പ് കണക്കിലെടുക്കാതെ ഇന്ദിരാഗാന്ധി തന്നെയാണ് ലീഗുമായി ഐക്യമുണ്ടാക്കാന്‍ സമ്മതം നല്‍കിയത്.
വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ വര്‍ഷങ്ങളുടെ ബന്ധം തകരാന്‍ അനുവദിക്കരുതന്ന സന്ദേശമായിരിക്കും ഹൈക്കമാന്റ് നല്‍കുക. യുഡിഎഫിന്റെ ഐക്യം തകര്‍ക്കുന്ന പ്രസ്‌താവനകളില്‍ നിന്നും നിലപാടുകളില്‍ നിന്നും നേതാക്കളെയും പ്രവര്‍ത്തകരെയും പിന്തിരിപ്പിക്കാനും നിര്‍ദ്ദേശമുണ്ടായേയ്‌ക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications