കര്‍ണാടക: ജയിച്ച സ്വതന്ത്രന്മാര്‍ക്ക് ലോട്ടറി
ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച അഞ്ചു സ്വന്ത്രന്മാര്‍ക്കും ലോട്ടറി.
മന്ത്രിസഭ രൂപീകരിയ്‌ക്കാനുള്ള മാന്ത്രികസംഖ്യയെത്തിയ്‌ക്കാനുള്ള ബിജെപിയുടെ ശ്രമമാണ് സ്വതന്ത്രരായ ജയിച്ച അഞ്ചു പേര്‍ക്കും നേട്ടമായത്.
ചൊവ്വാഴ്‌ച വിജയിച്ച അഞ്ചു പേരും സ്വമേധയാ ബിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവരുടെ പിന്തുണ നേടിയെടുക്കാന്‍ കര്‍ണാടകത്തിലെ ബിജെപിയുടെ സാമ്പത്തിക സോത്രസ്സായ ബെല്ലാരി റെഡ്ഡിമാര്‍ കോടികള്‍ ഒഴുക്കിയെന്നാണ് ആരോപണങ്ങളുയര്‍ന്നിരിയ്‌ക്കുന്നത്.
കേവല ഭൂരിപക്ഷമുറപ്പിയ്‌ക്കാനായി റെഡ്ഡിമാരുടെ ദൂതന്‍മാര്‍ ഫോണിലൂടെയും നേരിട്ടും സ്വതന്ത്രന്മാരുമായി ആശയ വിനിമയം നടത്തിയിരുന്നു. ആദ്യം അഞ്ചു കോടിയാണ് ഇവര്‍ക്കായി വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്നത്.
സ്വതന്ത്രന്മാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിയ്‌ക്കുന്നെന്ന വാര്‍ത്തയറിഞ്ഞ കോണ്‍ഗ്രസ് കോടീശ്വരന്‍മാരും ദളും അവരുടെ വിമതന്‍മാര്‍ക്കായി ഇതേ തുക വാഗ്‌ദാനം ചെയ്‌തു. തുടര്‍ന്ന് റെഡ്ഡിമാര്‍ തങ്ങളുടെ ലേല തുക 20 കോടിയായി ഉയര്‍ത്തി. ഒപ്പം എതിരാളികളും അത്ര തന്നെ വാഗ്‌ദാനം ചെയ്‌തു.
തുടര്‍ന്ന് അമ്പതു കോടിയും മന്ത്രിപദവുമെന്ന ബിജെപി വാഗ്‌ദാനത്തില്‍ സ്വതന്ത്ര ജനപ്രതിനിധികള്‍ വീണുവെന്നാണ് അണിയറ വര്‍ത്തമാനം. ഇതേ തുക തന്നെ കോണ്‍ഗ്രസ് വാഗ്‌ദാനം നല്‌കിയിരുന്നെങ്കിലും മന്ത്രിപദം വാഗ്‌ദാനം നല്‌കാന്‍ കഴിയാതെ അവര്‍ പിന്‍മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു.
ആര്‍ക്കും പിന്തുണ പ്രഖ്യാപിയ്‌ക്കാതെ മാറി നിന്നിരുന്ന ഏക സ്വതന്ത്രന്‍ വരവത്തൂര്‍ പ്രകാശ് ഇക്കാര്യമൊക്കെയറിഞ്ഞത് ഏറെ വൈകിയാണ്. ചൊവ്വാഴ്‌ച യെദ്യൂരപ്പയെ ഹോട്ടലില്‍ നേരിട്ടു ചെന്നു കണ്ട് പ്രകാശും തന്റെ പിന്തുണയറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications