ഓടുന്ന ട്രക്കില്‍ യുവതിയെ മാനഭംഗപ്പെടുത്തി
ദില്ലി: തെക്കുപടിഞ്ഞാറന്‍ ദില്ലിയിലെ കപഷെരയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍വച്ച് ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ചു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ട്രക്കിന്റെ ഡ്രൈവറെയും സഹായിയെയും പൊലീസ് അറസ്റ്റുചെയ്‌തു.
ട്രക്കില്‍ കൊണ്ടുപോകുന്നതിനിടയില്‍ കപഷെര പൊലീസ് സ്റ്റേഷനടുത്തെത്തിയപ്പോള്‍ യുവതി ബഹളം വച്ചു. ഇത് കേട്ട് പൊലീസ് ട്രക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ഈ സമയത്ത് ട്രക്കിലുണ്ടായിരുന്ന യുവതി ഡ്രൈവറും സഹായിയും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചകാര്യം പൊലീസിനെ അറിയിയ്‌ക്കുകയും ഇക്കാര്യം കാണിച്ച് പൊലീസിന് പരാതി നല്‍കുകയും ചെയ്‌തു.
തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ സ്‌ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം വ്യക്തമായതിനെത്തുടര്‍ന്ന് പൊലീസ് ട്രക്ക് ഡ്രൈവറായ വിജയ്(24) സഹായി രമേശ്(27) എന്നിവരെ അറസ്റ്റുചെയ്‌തു.
ഇരുവരും സമീപ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. രാത്രിയില്‍ വീട്ടിലേയ്‌ക്ക് പോകുന്നവഴിയാണത്രേ ഇരുവരും ചേര്‍ന്ന് യുവതിയെ പിടികൂടി ട്രക്കില്‍ കയറ്റിയത്












Click it and Unblock the Notifications