ഭൂമിയുടെ ന്യായവില പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ സമഗ്ര ഭൂനയം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിയ്‌ക്കുമെന്ന് റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ പറഞ്ഞു.
ഭൂരഹിതരായവര്‍ക്ക് വീട് വെയ്‌ക്കാനായി ഭൂമി വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയ്‌ക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്‌കും.
ഭൂവിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കണ്ണൂരില്‍ അടുത്ത മാസമാദ്യം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിയ്‌ക്കും. ആദ്യ ഘട്ടത്തില്‍ ഏതാണ്ട് പതിനായിരത്തോളം പേര്‍ക്ക് ഇതിലൂടെ ഭൂമി ലഭിയ്‌ക്കും.
ഇതിനിടെ കേരളത്തിനകത്തും പുറത്തുമുള്ളവരുടെ സൗകര്യപ്രദമാകും വിധത്തില്‍ കേരളത്തിലെ മുഴുവന്‍ ഭൂമിയുടെ ന്യായവില സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ന്യായ വില പ്രകാരം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂമിവില എറണാകുളം നഗരത്തിലെ എം.ജി റോഡിലാണ്. ഇവിടെ ഒരു സെന്റ് ഭൂമി വാങ്ങാന്‍ അറുപത് ലക്ഷത്തോളം രൂപ കൊടുക്കേണ്ടതായി വരും.
www.igr.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഭൂമിയുടെ ന്യായവില ആര്‍ക്കും പരിശോധിയ്‌ക്കാം. ഭൂമിയുടെ ന്യായവില സംബന്ധിച്ചുള്ള പരാതികള്‍ ഇനി മുതല്‍ നേരിട്ട് വില്ലേജോഫീസുകളിലും താലൂക്കോഫീസുകളിലും നല്‌കാമെന്നും മന്ത്രി അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications