കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്റെ സ്വത്തിന്റെ ഉറവിടം വെളിപ്പെടുത്തണം; ഡിവൈഎഫ്‌ഐ

  • By Staff
Google Oneindia Malayalam News

കൊച്ചി: യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍ കോഴിക്കോട്‌ ജില്ലയില്‍ അഞ്ച്‌ ഏക്കറിലധികം ഭൂമി സ്വന്തമാക്കിയതെങ്ങനെയെന്ന്‌ വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷാണ്‌ സ്വത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടത്‌.

ഭൂമി സ്വന്തമാക്കിയതിനു പിന്നിലുള്ള വരുമാന സോത്രസ്സ് എന്താണെന്ന്‌ സുരേന്ദ്രന്‍ വ്യക്തമാക്കണം. എട്ട്‌ അംഗങ്ങളുള്ള സുരേന്ദ്രന്റെ കുടുംബത്തിന്‌ പൈതൃകമായി ലഭിച്ചത്‌ 80 സെന്റ്‌ സ്ഥലം മാത്രമാണ്‌.

സുരേന്ദ്രന്‍ ഇതുവരെ വരുമാനം ലഭിയ്ക്കുന്ന ജോലിയിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നും രണ്ട്‌ വര്‍ഷത്തിനുള്ളിലാണ്‌ ഇത്രയധികം സ്വത്ത്‌ സമ്പാദിച്ചതെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചിട്ടുണ്ട്.

വ്യാജ സന്യാസിമാരെ സംരക്ഷിയ്ക്കാനുള്ള സുരേന്ദ്രന്റെ സഹജീവികളെ രക്ഷിയ്ക്കാനുള്ള ശ്രമമാണമെന്ന് രാജേഷ് പറഞ്ഞു. നേരത്തെ സുരേന്ദ്രന്‍ ഡിവൈഎഫ്‌ഐ സന്യാസിമാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X