Get Updates
Get notified of breaking news, exclusive insights, and must-see stories!

മകര വിളക്കും മകര ജ്യോതിയും ഒന്നല്ല: കണ്‌ഠരര്‌ മഹേശ്വരര്‌

തിരുവനന്തപുരം: ശബരിമലയിലെ മകര്യ ജ്യോതിയും മകര വിളക്കും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന്‌ തന്ത്രി കണ്‌ഠരര്‌ മഹേശ്വരര്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതിനെപ്പറ്റി ചിലര്‍ സൃഷ്ടിയ്‌ക്കുന്ന വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമോ സ്ഥാപിത താത്‌പര്യങ്ങള്‍ക്കു വേണ്ടിയോ ആമെന്നും അദ്ദേഹം പറഞ്ഞു.

മകര ജ്യോതി ആകാശത്ത്‌ തെളിയുന്ന നക്ഷത്രമാണ്‌. അതെ സമയം മകര വിളക്ക്‌ പൊന്നമ്പല മേട്ടില്‍ ശാസ്‌താവിന്റെ മൂല സ്ഥാനത്ത്‌ പണ്ടു മുതല്‌ക്കെ ആദിവാസികള്‍ തെളിയിച്ചു പോന്ന വിളക്കാണ്‌.

പരശുരാമനാണ്‌ ആദ്യമായി ഇവിടെ ദീപാരാധന നടത്തിയെന്നതാണ്‌ വിശ്വാസം. പ്രതീകാത്മകമായി ഇപ്പോഴും അവിടെ ദീപാരാധന നടത്തുന്നു. മൂന്നു വട്ടം ദീപം തെളിയുന്നത്‌ അങ്ങനെയാണ്‌.

ഇതിനെ മകര ജ്യോതിയെന്നു തെറ്റിദ്ധരിച്ചാണ്‌ ചിലര്‍ വിമര്‍ശിയ്‌ക്കുന്നതെന്നും തന്ത്രി പറഞ്ഞു. മകര വിളക്ക്‌ മനുഷ്യ സൃഷ്ടിയാണെന്ന്‌ മുന്‍ തിരുവിതാംകൂര്‍ പ്രസിഡന്റ്‌ രാമന്‍ നായര്‍ കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+