കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയം പറയാന്‍ മടിയുള്ളവര്‍ക്ക്‌ സ്‌പ്രേ!!

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: മിക്കവര്‍ക്കും ഒരു വ്യക്തിയോട്‌ പ്രണയം തോന്നിയാല്‍ അത്‌ വെളിപ്പെടുത്താന്‍ നാണവും പേടിയുമൊക്കെയാണ്‌. ഇതുകൊണ്ടുമാത്രം ആശിച്ചുപോയവരെ നഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ട്‌.

എന്നാല്‍ ഇവര്‍ക്ക്‌ പ്രതീക്ഷയ്‌ക്ക്‌ വകനല്‍കുന്ന ഒരു വാര്‍ത്തയിപ്പോള്‍ പുറത്തുവന്നിട്ടുണ്ട്‌. പ്രണയം തുറന്നുപറയാനുള്ള നാണവും ഭയവുമൊക്കെ ഇല്ലാതാക്കാനുള്ള ഒരു സ്‌പ്രേ വികസിപ്പിച്ചെടുക്കുകയാണ്‌ ഗവേഷകര്‍.

സ്വിറ്റസര്‍ലാന്റിലെ ഗവേഷകരാണ്‌ ഇത്തരത്തിലൊരു സ്‌പ്രേ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്നത്‌. പ്രണയ ഹോര്‍മ്മോണായ ഓക്‌സിടോസിന്‍ ഉപയോഗിച്ചാണ്‌ സ്‌പ്രേ നിര്‍മ്മിക്കുന്നത്‌.

മസ്‌തിഷ്‌കത്തില്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഈ ഹോര്‍മ്മോണ്‍ വ്യക്തികള്‍ക്കുണ്ടാകുന്ന അമിതമായ നാണത്തെ ഇല്ലാതാക്കുമത്രേ. സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിലും മറ്റും ഈ ഓക്‌സിടോസിന്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്‌.

മൂക്കിലൂടെ ഉപയോഗിക്കാവുന്ന സ്‌പ്രേയാണ്‌ ഗവേഷകര്‍ വികസിപ്പിക്കുന്നത്‌. ഇപ്പോള്‍ 120 പേരില്‍ ഇതിന്റെ പരീക്ഷണം നടക്കുന്നുണ്ട്‌. 2008 അവസാനത്തോടുകൂടി പരീക്ഷണഫലങ്ങള്‍ പുറത്തുവരുമെന്നാണ്‌ സൂചന.

ഈ ഹോര്‍മ്മോണ്‍ ഇള്ളില്‍ ചെല്ലുമ്പോള്‍ ഭയം, നാണം തുടങ്ങിയ വികാരങ്ങളുടെ മസ്‌തിഷ്‌കത്തിലെ കേന്ദ്രമായ എമിഗ്‌ഡലയിലെ പ്രവര്‍ത്തനങ്ങള്‍ കുറയുന്നു. ഇങ്ങനൊയണ്‌ നാണം, ഭയം എന്നിവ ഇല്ലാതാകുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X