86 വര്‍ഷം മുമ്പ് തൂക്കിലേറ്റപ്പെട്ടയാളെ കുറ്റവിമുക്തനാക്കി
മെല്‍ബണ്‍: ചെയ്യാത്ത കുറ്റത്തിന് 86 വര്‍ഷം മുമ്പ് കോടതി ഉത്തരവ് പ്രകാരം തൂക്കി കൊന്ന യുവാവിനെ ആസ്‌ട്രേലിയന്‍ ഭരണകൂടം കുറ്റവിമുക്തനാക്കി.
12 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തതിനു ശേഷം കൊലപ്പെടുത്തിയെന്ന കേസില്‍ 1922ല്‍ വിക്ടോറിയന്‍ കോടതി തൂക്കിലേറ്റിയ കോളിന്‍ കാംബെല്‍ റോസ് എന്നയാളെയാണ് പുതുതായി ലഭിച്ച ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മരണാനന്തരം കുറ്റവിമുക്തനാക്കിയത്.
അല്‍മ ട്രിസ്‌കെ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തതിനു ശേഷം കൊന്ന് വഴിയില്‍ തള്ളിയെന്നായിരുന്നു റോസിനെതിരെയുള്ള ആരോപണം.
റോസിന്റെ മുറിയില്‍ നിന്നും ലഭിച്ച പെണ്‍കുട്ടിയുടെ തലമുടിയാണ് പ്രധാന തെളിവായി കോടതിയില്‍ ഹാജരാക്കപ്പെട്ടത്. തുടര്‍ന്ന് നാലു മാസത്തിനു ശേഷം റോസിനെ തൂക്കിക്കൊല്ലുകയും ചെയ്‌തു.
എന്നാല്‍ 1995ല്‍ ഒരു ഗവേഷകന്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ .യഥാര്‍ഥ തലമുടി കണ്ടെത്തിയതോടെയാണ് കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടായത്. പുതുതായി നടത്തിയ ശാസ്‌ത്രീയ പരീക്ഷണങ്ങളില്‍ കോടതിയില്‍ ഹാജരാക്കപ്പെട്ട തലമുടി കൊലപ്പെട്ട പെണ്‍കുട്ടിയുടേതല്ലെന്ന് കണ്ടെത്തി.
ഇതോടെ റോസ് ചെയ്യാത്ത കുറ്റത്തിനാണ് വധശിക്ഷയ്‌ക്ക് വിധിയ്‌ക്കപ്പെട്ടതെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.
നിര്‍ത്തലാക്കിയ വധശിക്ഷ പുനസ്ഥാപിയ്‌ക്കണമെന്ന് ആസ്‌ട്രേലിയയില്‍ വാദങ്ങളുയരുമ്പോള്‍ റോസിന്റെ വധശിക്ഷ ഏറെ ശ്രദ്ധയാകര്‍ഷിയ്‌ക്കുകയാണ്. നീതിപീഠത്തിന്റെ തെറ്റായ ചെയ്‌തി മൂലം യുവാവിന് ജീവന്‍ ബലിയര്‍പ്പിയ്‌ക്കേണ്ട ദുരന്തമാണ് റോസിന്റേതെന്ന് വിക്ടോറിയ അറ്റോര്‍ണി ജനറല്‍ റോബ് ഹള്‍സ് പറഞ്ഞു.
മെല്‍ബണില്‍ 1976ലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. ജയിലില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ സരക്ഷാദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന റൊണാള്‍ഡ് റയാനെന്ന ക്രിമനലിനായിരുന്നു അവസാനിമായി വധശിക്ഷയ്‌ക്ക് വിധിയ്‌ക്കപ്പെട്ടയാള്‍.












Click it and Unblock the Notifications