Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദനെ കുടുക്കാന്‍ അമേരിക്കന്‍ തീപ്പെട്ടി

Matchboxes with $5m Osama bounty message circulating in Peshawarകറാച്ചി: കണ്ണിലെ കരടായ ലാദനെ കുടുക്കാന്‍ അമേരിക്ക പതിനെട്ടാമത്തെ അടവും പയറ്റുന്നു.

പാക്കിസ്‌താന്‍ ഗോത്ര മേഖലയായ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ബിന്‍ ലാദന്റെ ചിത്രമുള്ള തീപ്പെട്ടികള്‍ വിതരണം ചെയ്യുകയാണിപ്പോള്‍ അമേരിക്ക.

ഒസാമയെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‌കുന്നവര്‍ക്ക്‌ 50 ലക്ഷം അമേരിക്കന്‍ ഡോളര്‍ സമ്മാനമായി നല്‌കുമെന്ന വാഗ്‌ദാനവും തീപ്പെട്ടിയിലെ ചിത്രത്തിലുണ്ട്‌. വര്‍ഷങ്ങളായി തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരിടത്തുമെത്താത്ത സാഹചര്യത്തിലാണ്‌ അമേരിക്ക പുതിയ തന്ത്രം പയറ്റുന്നത്‌.

ഒസാമയെക്കുറിച്ച്‌ വിവരം കിട്ടുന്നവര്‍ക്ക്‌ അടുത്തുള്ള യുഎസ്‌ എംബസിയിലോ കോണ്‍സുലേറ്റിലോ ബന്ധപ്പെടുക എന്ന്‌ തീപ്പെട്ടിയിന്‍ മേല്‍ ഉറുദുവിലെഴുതിയിട്ടുണ്ട്‌. കൂടാതെ വിവരങ്ങള്‍ അയക്കാനായി ഇമെയില്‍-തപാല്‍ വിലാസങ്ങളും ഇതിനൊടൊപ്പമുണ്ട്‌.

തീപ്പെട്ടിയ്‌ക്കുള്ളിലുള്ള മുപ്പത്‌ കൊള്ളികള്‍ക്കൊപ്പമുള്ള കുറിപ്പില്‍ 1998ല്‍ കെനിയയിലും ടാന്‍സാനിയയിലും നടന്ന സ്‌ഫോടനങ്ങളില്‍ 220 പേര്‍ കൊല്ലപ്പെട്ട കേസില്‍ അമേരിക്കന്‍ ഭരണകൂടം തിരയുന്ന ആളാണ്‌ ഒസാമയെന്നും എഴുതിയിട്ടുണ്ട്‌.

വിവരം നല്‌കുന്നവരെ സുരക്ഷിതമായി മറ്റൊരിടത്ത്‌ താമസിയ്‌ക്കാനുള്ള സൗകര്യം ഏര്‍പ്പാടു ചെയ്യാമെന്നും 'തീപ്പെട്ടി' വാഗ്ദാനത്തിലുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+